Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

നാദാപുരം പീഡനത്തിൽ പ്രതികളെ ന്യായീകരിച്ചിട്ടില്ല; നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്ന് പറയുക മാത്രമാണ് ചെയ്തത്: വിവാദ പ്രസംഗത്തിൽ എൻ കെ പ്രേമചന്ദ്രന്റെ പ്രതികരണം ഇങ്ങനെ

നാദാപുരം പീഡനത്തിൽ പ്രതികളെ ന്യായീകരിച്ചിട്ടില്ല; നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്ന് പറയുക മാത്രമാണ് ചെയ്തത്: വിവാദ പ്രസംഗത്തിൽ എൻ കെ പ്രേമചന്ദ്രന്റെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: നാദാപുരത്തെ സ്‌കൂളിൽ എൽകെജി വിദ്യാർത്ഥിനി പീഡനത്തിന് ഇരയായെന്ന ആരോപണത്തിൽ പ്രതികരിച്ച് പുലിവാല് പിടിച്ച എൻ കെ പ്രേമചന്ദൻ എംപി സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. പ്രതികളെ താൻ ന്യായീകരിച്ചിട്ടില്ലെന്നും സംഭവത്തിൽ നിരപരാധികൾ പിടിക്കപ്പെടാൻ പാടില്ലെന്നുമാണ് പറഞ്ഞതെന്നും പ്രേമചന്ദ്രൻ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. കൊട്ടിയം തഴുത്തല ഖാദിസിയ ഇസ്ലാമി കോംപ്ലക്‌സിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കവേയായിരുന്നു പ്രേമചന്ദ്രൻ പ്രതികളെ കുറിച്ച് സംസാരിച്ചത്. ഇത് വിവാദത്തിലാകുകയും സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ നിരവധി പേർ രംഗത്തെത്തുകയും ചെയ്തതോടെയാണ് വിശദീകരണവുമായി എംപി രംഗത്തെത്തിയത്. ഫേസ്‌ബുക്കിലൂടെയായിരുന്നു പ്രേമചന്ദ്രൻ വിശദീകരണം നൽകിയത്.

നിരപരാധികളും അഗതികളുമായ രണ്ടു പേരെ കോഴിക്കോട് ജില്ലയിൽ അകാരണമായി കൽതുറുങ്കിൽ അടച്ചിരികുന്നുവെന്നും അക്കാര്യത്തിൽ എം പി ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഇടപെട്ടു നീതി ലഭ്യമാക്കണം എന്ന് ആവശ്യപെട്ടുകൊണ്ട്, സമ്മേളനത്തിൽ പ്രസംഗിച്ച പേരോട് അബ്ദുൽ റഹ്മാൻ സക്കാഫി പ്രസംഗിക്കുകയുണ്ടായി. ഇതിന് മറുപടിയാണ് താൻ നൽകിയതെന്നാണ് പ്രേമചന്ദ്രൻ വിശദീകരിച്ചത്.

Stories you may Like

എന്റെ പ്രസംഗത്തിൽ, കഴിഞ്ഞ 15 ദിവസമായി വിദേശത്തായിരുന്ന എനിക്ക് ഈ സംഭവത്തെ കുറിച്ച് യാതൊരു അറിവും ഇല്ലെന്നും; എന്നാൽ അകാരണമായി, അന്ന്യായമായി നിരപരാധികൾ ശിക്ഷിക്കപെടുന്നതു നീതീകരിക്കാൻ ആവില്ലെന്നും പൊതുവായി പറഞ്ഞു. ഉന്നയിച്ച പ്രശ്‌നം ബന്ധപെട്ടവരുടെ ശ്രദ്ധയിൽ പെടുത്താമെന്നും സമ്മേളനത്തിൽ ഞാൻ പറഞ്ഞു. ഇതല്ലാതെ സംഭവത്തെ ന്യായീകരിക്കുകയോ അതിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് പ്രതിപാദിക്കുകയോ ചെയ്തിട്ടില്ല. നിരപരാധികൾ ശിക്ഷിക്കപെടരുത് എന്നുള്ളത്, തർക്കരഹിതമായ സംഗതിയാണ്. അതിനെ സംബന്ധിച്ച് അന്വേഷിച്ചു നിജസ്ഥിതി ബോധ്യപ്പെടെണ്ടാതാണ് അന്വേഷണ ഏജൻസികളുടെ ഉത്തരവാദിത്തവും ആണ്.

ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയോ അന്വേഷണത്തെ ബാധിക്കുന്ന നിലയിലുള്ള , പ്രത്യക്ഷമോ പരോക്ഷമോ ആയ പരാമർശം നടത്തുകയോ ചെയ്തിട്ടില്ല. ഇതുമായി ബന്ധപെട്ടു. ഏതെങ്കിലും തരത്തിലുള്ള വാർത്തകളോ പ്രതികരണങ്ങളൊ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പൂർണ്ണമായും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ളതാണ്. ഈ വിവരം എന്റെ ശ്രദ്ദയിൽപ്പെടുത്തി നിജസ്ഥിതി അറിയിക്കുവാനുള്ള അവസരം നല്കിയതിനു ഹൃദ്യമായ നന്ദി പ്രകാശിപ്പിക്കുന്നു- എം പി വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP