Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാധ്യമവിലക്ക് മോദി സർക്കാരിന്റെ ഭീഷണിസന്ദേശം; മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ തുനിഞ്ഞാൽ വൻതിരിച്ചടി ഉണ്ടാകുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി

മാധ്യമവിലക്ക് മോദി സർക്കാരിന്റെ ഭീഷണിസന്ദേശം; മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ തുനിഞ്ഞാൽ വൻതിരിച്ചടി ഉണ്ടാകുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി

വിനോദ്.വി.നായർ

കൊല്ലം: തങ്ങളെ വിമർശിച്ചാൽ കൈകാര്യം ചെയ്യാനുള്ള അധികാരവും കരുത്തും ഞങ്ങൾക്കുണ്ട് എന്ന മോദി സർക്കാറിന്റെ ഭീഷണി സന്ദേശമാണ് രണ്ട് മാധ്യമങ്ങളെ വിലക്കിയുള്ള വാർത്ത പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാവൺ ചാനലുകളുടെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റിയുടേയും ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷ െന്റയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് തങ്ങളുടെ രാഷ്്ട്രീയവും അജണ്ടയും നടപ്പാക്കാമെന്നാണ് വിചാരമെങ്കിൽ വലിയ തിരിച്ചടിയുണ്ടാകും. മതേതരബോധമുള്ള രാജ്യത്തെ ജനങ്ങൾ ഇതിനെതിരെ മുന്നോട്ട് വരും. ഇത് മാധ്യമ പ്രവർത്തകരുടെ മാത്രം പ്രശ്‌നമല്ല, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനുള്ള പോരാട്ടമാണ്. തൊഴിൽ പരിരക്ഷ എന്നതിനപ്പുറത്ത് വലിയ മാനങ്ങളുണ്ടിതിനെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡന്റ് അജിത് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ, സിഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ, ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജില്ല പ്രസിഡന്റ് എസ്.വിജയൻ, പത്രപ്രവർത്തക യൂനിയൻ ജില്ല ട്രഷറർ സുജിത് സുരേന്ദ്രൻ, മുൻ ജില്ല സെക്രട്ടറി ഡി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP