Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി; തള്ളിയത് എൽഡിഎഫ് നേതാക്കന്മാർ അയ്യപ്പ വിശ്വാസികൾ അല്ലെന്ന് പ്രചരണത്തിൽ പ്രസംഗിച്ചെന്ന കെ എൻ ബാലഗോപാൽ സമർപ്പിച്ച ഹർജി

എൻ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി; തള്ളിയത് എൽഡിഎഫ് നേതാക്കന്മാർ അയ്യപ്പ വിശ്വാസികൾ അല്ലെന്ന് പ്രചരണത്തിൽ പ്രസംഗിച്ചെന്ന കെ എൻ ബാലഗോപാൽ സമർപ്പിച്ച ഹർജി

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലം എംപിയായ എൻ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി. കൊല്ലം മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥിയായിരുന്ന സിപിഐഎം നേതാവ് കെ എൻ ബാലഗോപാൽ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പരാമർശമാണ് ഹർജിക്ക് ആധാരം. സിപിഐഎം, എൽഡിഎഫ് നേതാക്കന്മാർ അയ്യപ്പ വിശ്വാസികൾ അല്ലെന്നും അവരെ തെരഞ്ഞെടുത്താൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുമെന്നും പ്രേമചന്ദ്രൻ പ്രസംഗിച്ചെന്നാണ് പരാതി. ഈ വാദങ്ങൾ കോടതി നിരാകരിച്ചു. പ്രേമചന്ദ്രന്റെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനം എന്നാണ് ഹർജിയിൽ ബാലഗോപാൽ വാദിച്ചത്. എന്നാൽ, ഈ പരാമർശങ്ങൾ അയോഗ്യതക്ക് പര്യാപ്തമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇതേ ഹർജി ഈ വർഷം ആദ്യം ജനവരിയിൽ ഹൈക്കോടതി തള്ളിയതാണ്. പിന്നീടാണ് ഹർജിക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP