Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇലക്ട്രിക് വയർ കഴുത്തിൽ ചുറ്റി തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തി; പത്തനാപുരം മാങ്കോട് സ്‌കൂൾ ജീവനക്കാരിയുടെ മരണത്തിൽ ദുരുഹത

ഇലക്ട്രിക് വയർ കഴുത്തിൽ ചുറ്റി തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തി; പത്തനാപുരം മാങ്കോട് സ്‌കൂൾ ജീവനക്കാരിയുടെ മരണത്തിൽ ദുരുഹത

ആർ.പീയൂഷ്‌

പത്തനാപുരം: യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.മാങ്കോട് ഗവ ഹയർസെക്കണ്ടറി സ്‌കൂൾ ജീവനക്കാരി പാടം ലക്ഷംവീട്ടിൽ പാലനിൽക്കുന്നതിൽ ഉഴത്തിൽ വീട്ടിൽ ദിലീപ് കുമാറിന്റെ ഭാര്യ തനൂജ(42)യെയാണ് കഴുത്തിൽ ഇലക്ട്രിക് വയർ കുരുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ 8.30ഓടെ മക്കളാണ് തനൂജയെ മരിച്ച നിലയിൽ കണ്ടത്.കഴുത്തിൽ വയർ കുരുങ്ങിയിട്ടുണ്ടെങ്കിലും ആത്മഹത്യ ചെയ്തതായുള്ള അടയാളങ്ങൾ കണ്ടെത്തിയിട്ടില്ല.തൂങ്ങിമരിച്ചതായി ആദ്യം പ്രചാരണമുണ്ടായെങ്കിലും പിന്നീടത് ഇലക്ട്രിക് ഷോക്കേറ്റ് എന്നായി.എന്നാൽ തനൂജ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ലെന്ന് നാട്ടുകാരും,ബന്ധുക്കളും പറയുന്നു.

കഴുത്തിൽ വയർ ചുറ്റി തറയിൽ കിടക്കുന്ന രീതിയിലായിരുന്നുമൃതദേഹം.മൃതദേഹം കണ്ടെത്തുന്നതിന് പത്ത് മിനിട്ട് മുൻപാണ് ഭർത്താവ് ദിലീപ് കുമാർ ജോലിക്കായി പോയതെന്നുള്ളതും ദുരൂഹതയുയർത്തുന്നു.മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ കൊണ്ടുപോയി.അർജുൻ,സൂര്യനാരായണൻ എന്നിവർ മക്കളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP