Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രി വിദേശയാത്ര നടത്തുമ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്; ഡിജിറ്റൽ ഒപ്പിനെ പറ്റി മാത്രമല്ല ഡിജിറ്റൽ ഇന്ത്യയെ പറ്റി അവർക്കാണ് കൂടുതൽ അറിയുക; ബിജെപിയുടെ പൊട്ടത്തരത്തിന് മറുപടിയില്ല; വ്യാജ ഒപ്പ് വിവാദത്തിൽ പ്രതികരിച്ച് എം.വി ജയരാജൻ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് വിവാദത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് എം.വി ജയരാജൻ.പ്രധാനമന്ത്രി വിദേശയാത്ര നടത്തുമ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുകയെന്നത് അദ്ദേഹത്തോട് ചോദിച്ചാൽ അറിയാമെന്ന് ജയരാജൻ പറഞ്ഞു. ഡിജിറ്റൽ ഒപ്പിനെ പറ്റി മാത്രമല്ല ഡിജിറ്റൽ ഇന്ത്യയെ പറ്റി അവർക്കാണ് കൂടുതൽ അറിയുക. അവരുടെ പൊട്ടത്തരത്തിന് മറുപടിയില്ലെന്നും എംവി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ജയരാജനെ മാറ്റിയതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ ആരോപിച്ചിരുന്നു.

അതേസമയം ഒപ്പ് വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒപ്പ് വ്യാജമാണെങ്കിൽ ഗുരുതരമായ കാര്യമാണ്. ഒരാളുടെ ഒപ്പിടാൻ മറ്റാർക്കും അധികാരമില്ല. അത് വ്യാജ ഒപ്പാണെങ്കിൽ അതിനെക്കാൾ വലുതായി ഒന്നുമില്ല. ഇനി അതും കൂടിയെ ബാക്കിയുണ്ടായിരുന്നുള്ളുവെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ ഉടൻ മറുപടി പറയണമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിൽസയിലിരിക്കേ സർക്കാർ ഫയലിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാരിയർ രംഗത്തെത്തിയിരുന്നു. 2018 സെപ്റ്റംബർ രണ്ടിനാണ് മുഖ്യമന്ത്രി കേരളത്തിൽനിന്ന് അമേരിക്കയിലേക്കു പോയത്. തിരിച്ചു വന്നത് സെപ്റ്റംബർ 23നും. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഫയൽ മൂന്നാം തീയതിയാണ് പൊതുഭരണവിഭാഗത്തിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കെത്തുന്നത്.

സെപ്റ്റംബർ 9നാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടതായി രേഖകളിൽ കാണുന്നത്. ഡിജിറ്റൽ ഒപ്പല്ല ഫയലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുൻകാല പ്രാബല്യത്തോടെ ഒപ്പിടാൻ കഴിയില്ല, അതു 13ന് ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് തിരികെ അയയ്ക്കുമ്പോഴും മുഖ്യമന്ത്രി കേരളത്തിലില്ല.

കേരളത്തിൽ രണ്ടു മുഖ്യമന്ത്രിമാരുണ്ടോയെന്നു സംശയിക്കേണ്ട സാഹചര്യമാണെന്നു സന്ദീപ് പറഞ്ഞു.മുഖ്യമന്ത്രിക്കു പകരം ശിവശങ്കറാണോ സ്വപ്നയാണോ ഫയലിൽ ഒപ്പിട്ടതെന്നു വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടുന്നയാൾ ഓഫിസിലുണ്ടോ എന്നു കണ്ടെത്താൻ അന്വേഷണം നടത്തണം. മുഖ്യമന്ത്രി ഒപ്പിട്ട എല്ലാ ഫയലുകളും പരിശോധനയ്ക്കു വിധേയമാക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP