Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചട്ടവിരുദ്ധമായി കെട്ടിയുയർത്തിയ അംബര ചുംബികൾ പൊളിച്ചുമാറ്റുമ്പോൾ സംതൃപ്തിയോടെ പുഞ്ചിരിച്ച് എ വി ആന്റണി; പരിസ്ഥിതി പ്രവർത്തകർക്ക് ക്ഷാമമില്ലാത്ത നാട്ടിൽ പണക്കാരന്റെ വിലപേശലിന് മുന്നിൽ തോറ്റുപോകാതെ ആന്റണി വിജയം കണ്ടത് ഇങ്ങനെ

ചട്ടവിരുദ്ധമായി കെട്ടിയുയർത്തിയ അംബര ചുംബികൾ പൊളിച്ചുമാറ്റുമ്പോൾ സംതൃപ്തിയോടെ പുഞ്ചിരിച്ച് എ വി ആന്റണി; പരിസ്ഥിതി പ്രവർത്തകർക്ക് ക്ഷാമമില്ലാത്ത നാട്ടിൽ പണക്കാരന്റെ വിലപേശലിന് മുന്നിൽ തോറ്റുപോകാതെ ആന്റണി വിജയം കണ്ടത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചട്ടവിരുദ്ധമായി കെട്ടിയുയർത്തിയ മരട് ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റുമ്പോൾ സംതൃപ്തിയോടെ പുഞ്ചിരിക്കുന്നത് കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകരോ കൊണ്ടാടപ്പെടുന്ന രാഷ്ട്രീയ സാംസ്‌കാരിക നായകരോ അല്ല. ഒരു സാധാരണ മനുഷ്യൻ എന്ന് സ്വയം വിശ്വസിക്കുകയും പറയുകയും ചെയ്യുന്ന എ വി ആന്റണി എന്ന ചിലവന്നൂരുകാരൻ.

മരട് ഫ്‌ളാറ്റുകൾ സംബന്ധിച്ച വാർത്തകളിലെ അവസാന വരികളിൽ 'എ.വി. ആന്റണി എന്ന ചിലവന്നൂർ സ്വദേശിയാണ് പരാതിക്കാരൻ' എന്ന ഒരു വരി മാത്രമാണ് മലയാളികൾക്ക് പരിചയം. എന്നാൽ ഇയാൾ ആരാണെന്നോ എന്തിനാണിങ്ങനെ ചെയ്യുന്നതെന്നോ ആർക്കും വലിയ പിടിയുണ്ടായിരുന്നില്ല. എറണാകുളം നഗരത്തിൽ ജനിച്ചു വളർന്ന ഒരു സാധാരണക്കാരനാണ് ആന്റണി. ജീവിക്കാനുള്ള വരുമാനത്തിനായി കർണാടകയിൽ കുറച്ച് ഇഞ്ചികൃഷിയുണ്ട്.

നമ്മുടെ നാട്ടിലെ വ്യവസ്ഥിതിയാണ് എ വി ആന്റണിയെ കോടതികൾ കയറിയിറങ്ങാൻ പ്രാപ്തമാക്കിയത്. വീടിനടുത്ത് ഫ്‌ളാറ്റ് നിർമ്മാണം ജീവിതം തന്നെ അസഹ്യമാക്കിയപ്പോൾ പരാതിയുമായി സർക്കാർ ഓഫീസിലെത്തി. എന്നാൽ പണത്തിന് മുന്നിൽ മനുഷ്യസ്‌നേഹവും പ്രകൃതി സംരക്ഷണവും നിശബ്ദമാകും എന്ന് മനസ്സിലാക്കിയതോടെയാണ് നിയമത്തിന്റെ വഴിയേ ആന്റണി നടന്നത്.

2008 മുതൽ ആന്റണി പരാതിയുമായി രംഗത്തുണ്ട്. കാര്യമായ ഗുണമില്ലെന്നു മാത്രമല്ല, ഉദ്യോഗസ്ഥർ വട്ടം കറക്കുകയും ചെയ്യുന്നു. അഡ്വ. എം.എ. ഏലിയാസ് എന്ന അഭിഭാഷകനാണ് എല്ലാ സഹായവും ചെയ്തിരുന്നത്. അങ്ങനെയിരിക്കെയാണ് കെട്ടിട നിർമ്മാണച്ചട്ടങ്ങളെക്കുറിച്ചുള്ള പുസ്തകം വാങ്ങി വായിക്കുന്നത്. ഒരെണ്ണം അദ്ദേഹത്തിനും വാങ്ങിക്കൊടുത്തു. രണ്ടുപേരും ഇരുന്നു പഠിച്ചു. അങ്ങനെ ഈ ഒരു ഫ്‌ളാറ്റിന് മാത്രം 37 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതുവച്ച് വിജിലൻസിന് പരാതി നൽകി.

അതോടെ അന്വേഷണം നടത്തി അഞ്ച് ഉദ്യോഗസ്ഥരെ വിജിലൻസ് സസ്‌പെൻഡ് ചെയ്തു. എന്നിട്ടും എഫ്‌ഐആറിൽ തട്ടിപ്പു നടത്തി നിർമ്മാണം തകൃതിയായി പുരോഗമിച്ചു. പുസ്തകം വിശദമായി പഠിച്ചു വന്നപ്പോഴാണ് ഒരു തുമ്പു കിട്ടുന്നത്. റൂൾ 24(3) ൽ കൃത്യമായി പറയുന്നുണ്ട് കായൽ തീരത്ത് കെട്ടിടം പണിയുന്നതിന് കെസിഇസഡ്എംഎയുടെ അനുമതി വേണമെന്ന്. ഇത് വച്ചാണ് ആന്റണി കോടതികളുടെ വിജയ പടവുകൾ കയറിയതും മരടിലെ പണത്തിന്റെ ധാർഷ്ട്യം തകർന്നടിഞ്ഞതും.

കോടതി വ്യവഹാരങ്ങളും ഉത്തരവുകളും പരാതികളുമെല്ലാം ഒറ്റ വായനയിൽ മനസ്സിലാക്കാൻ പ്രാഗൽഭ്യം നേടിയിട്ടുണ്ട് ആന്റണി. പിന്നെ അങ്ങിങ്ങുള്ള ചെറിയ ബിസിനസുകളും. വമ്പന്മാരോടാണ് പോരാട്ടം. കൊച്ചി നഗരത്തിലെ കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളുമെല്ലാം കൈവെള്ളയിലെന്നപോലെ തന്റെ കൈവശമുണ്ടെന്ന് എ.വി. ആന്റണി അവകാശപ്പെടുന്നു. മുറിയിൽ നിറഞ്ഞിരിക്കുന്ന ഫയൽ കൂമ്പാരങ്ങളാണ് അതിനു തെളിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP