Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാജരേഖയുണ്ടാക്കി ജോലി തട്ടിയെടുക്കാൻ ശ്രമിച്ചത് പേരിലെ സാമ്യം മുതലെടുത്തെന്ന് ആരോപണം; ദേവികുളത്ത് സ്ഥാനാർത്ഥിയാകൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആക്ഷേപം; മുത്തുരാജിനെതിരെ മുന്നാറിലെ എയിഡഡ് സ്‌കൂൾ അദ്ധ്യാപകൻ

വ്യാജരേഖയുണ്ടാക്കി ജോലി തട്ടിയെടുക്കാൻ ശ്രമിച്ചത് പേരിലെ സാമ്യം മുതലെടുത്തെന്ന് ആരോപണം; ദേവികുളത്ത് സ്ഥാനാർത്ഥിയാകൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആക്ഷേപം; മുത്തുരാജിനെതിരെ മുന്നാറിലെ എയിഡഡ് സ്‌കൂൾ അദ്ധ്യാപകൻ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: യു.ഡി.എഫ് ദേവികുളം അസ്സംബ്ലി മണ്ഡലം സ്ഥാനാർത്ഥിലിസ്റ്റിൽ സജീവ പരിഗണനയിലുള്ള എം മുത്തുരാജിനെതിരെ ഗുരുതരമായ ആരോപണവുമായി മൂന്നാർ സ്വദേശിയായ എയിഡഡ് സ്‌കൂൾ അദ്ധ്യാപകൻ രംഗത്ത്.

പി.എസ്.സി യെ കബളിപ്പിച്ച് വ്യാജരേഖ ചമച്ച് വിദ്യാഭ്യാസവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തന്റെ ജോലി തട്ടിയെടുക്കാൻ ശ്രമിച്ചെന്നും നേരത്തെ പി എസ് സി യെ കബളിപ്പിച്ച് ജോലിയിൽ കയറുകയും പിന്നീട് പി എസ് സി തട്ടിപ്പുകണ്ടെത്തി പുറത്താക്കുകയും ചെയ്ത വ്യക്തതിയാണ് ഇപ്പോൾ സ്ഥാനാർത്ഥിയാവാൻ അരയും തലയും മറുക്കി രംഗത്തുള്ളതെന്നാണ് മൂന്നാറിലെ എയിഡഡ് സ്‌കൂൾ അദ്ധ്യാപകനായ എം മുത്തുരാജ് മറുനാടനോട് വെളിപ്പെടുത്തുന്നത്.

മുൻ എം എൽ എ ഏ കെ മണിയുടെ അടുപ്പക്കാരനായ എം മുത്തുരാജ് ദേവികുളത്ത് സ്ഥാനാർത്ഥിയാവുമെന്നുള്ള പ്രചാരണങ്ങൾ ചൂടുപിടിച്ചിരിക്കെയാണ് പി എസ് സി വഴി തനിക്ക് ലഭിക്കേണ്ട ജോലി തന്റെ അതെ പേരുകാരനും നാട്ടുകാരനുമായ മുത്തുരാജ് തട്ടിയെടുക്കാൻ ശ്രമിച്ചതായും ഇടുക്കി ജില്ലയിലെ സ്‌കൂളിൽ മാനണ്ഡങ്ങൾ ലംഘിച്ച് കരസ്ഥമാക്കിയ ജോലിയിൽ നിന്നും ഇയാളെ പി എസ് സി തന്നെ പുറത്താക്കിയെന്നും അദ്ധ്യാപകനായ മുത്തുരാജ് വെളിപ്പെടുത്തുന്നത്.

അന്ന് ഇത്രയൊന്നും രാഷ്ട്രീയ സ്വാധീനമോ ബന്ധങ്ങളോ ഇല്ലാതിരുന്നിട്ടും മറ്റൊരാൾക്ക് അർഹതപ്പെട്ട ജോലി തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിൽ ഇയാളൊക്കെ അധികാരസ്ഥാനത്തെത്തിയാൽ എന്താവുമെന്നുള്ള ഭീതിയുണ്ടെന്നും അതിനാലാണ് ഈ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നതെന്നുമാണ് മുത്തരാജ് മറുനാടനോട് പ്രതികരിച്ചത്. സ്ഥാനാർത്ഥി പരിഗണന ലിസ്റ്റിൽ ഉൾപ്പെട്ടതായി പറയപ്പെടുന്നത് മൂക്കയ്യ മകൻ മുത്തുരാജാണ്.എം.മുത്തുരാജ് എന്നാണ് ഇയാൾ അറിയപ്പെടുന്നത് ഇയാൾ മുഖാന്തരം കബളിപ്പിക്കപ്പെട്ടതായി അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുള്ള മുത്തുപ്പാണ്ടി മകൻ മുത്തുരാജും എം മുത്തുരാജ് എന്നപേരിലാണ് അറിയപ്പെടുന്നത്.

പേരിലെ സാമ്യം മുതലാക്കി,വിദ്യഭ്യസവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തനിക്ക അർഹതപ്പെട്ട ജോലി കോൺഗ്രസ്സ് നേതാവ് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നെന്നും വിവരം പുറത്തറിയുമെന്നും കേസിൽകുടുങ്ങുമെന്നുമായപ്പോൾ തന്റെ പേരിൽ വന്ന പി എസ് സി അറിയിപ്പുകളും നിയമന ഉത്തരവുംമറ്റും മൂന്നാർ എ ഇ ഒ ഓഫീസിലെ ബോക്്സിൽ കൊണ്ടുചെന്നിട്ട ശേഷം ഇയാൾ തടിയൂരുകയായിരുന്നെന്നും അദ്ധ്യാപകൻ പറയുന്നു.

1999-ലായിരുന്നു പി എസ് സി മലക്കപ്പാറ ഗവൺമെന്റ് സ്‌കൂളിലേയ്ക്ക് ഒഴിവിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് അറിയിപ്പ് പ്രസിദ്ധീകരിക്കുന്നത്.2001 ആദ്യമാണ് എഴുത്തപരീക്ഷയും മുഖാമുഖവും നടത്തിയത്.ഇതിൽ താനും തട്ടിപ്പുനടത്തിയ എം മുത്തുരാജും പങ്കെടുത്തിരുന്നു.റിസൽട്ട് വന്നപ്പോൾ തനിക്ക് ഒന്നാം റാങ്കും ലഭിച്ചു.

പിന്നാലെ ഏറെ താമസിയാതെ തൃശ്ശൂർ ഡി ഡി യിൽ നിന്നും നിയമന ഉത്തരവ് ഇറങ്ങിയെന്നും കൈപ്പറ്റിയത് തനിക്കൊപ്പം പരീക്ഷയെഴുതിയതും സപ്ളിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ എം മുത്തുരാജാണെന്നും ബോദ്ധ്യമായി.മലക്കപ്പാറ സ്‌കൂളിലെ അന്നത്തെ പ്രധാന അദ്ധ്യാപനുൾപ്പെയുള്ള ഒരു കൂട്ടം അദ്ധ്യാപകർ തന്നെ അറിയാമായിരുന്നതിനാൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് ചാലക്കുടിയിലെ വിദ്യാഭ്യാസവകുപ്പ് ഓഫീസിൽ താൻ നേരിട്ടെത്തി ഇക്കാര്യം ചോദ്യം ചെയ്തു.ഇതോടെ ഈ നിയമനം റദ്ദാക്കി.പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും അർഹതപ്പെട്ട ജോലി ലഭിക്കുമെന്നും ഉറപ്പുനൽകി പറഞ്ഞയച്ചു.സാമ്പത്തീക പരിതാപകരമായിരുന്നതിനാാലും ജോലി അത്യവശ്യമായിരുന്നതിനാലുമാണ് അന്ന് നിയമനടപടികളിലേയ്ക്ക് കടക്കാതിരുന്നത്.മത്തുരാജ് വിശദമാക്കി.

പിന്നീട് തൃശ്ശൂർ ഡി ഡി യിൽ നിന്നും നിയമന ഉത്തരവ്് എത്തുന്നത് 2003 മധ്യത്തോടടുത്താണ്.ജൂലൈ 7-ന് എത്തണമെന്ന് വ്യക്തമാക്കുന്ന അറിയിപ്പ് തൃശ്ശൂർ അയ്യന്തോൾ പോസ്റ്റ് ഓഫീസിൽ നിന്നും രജിസ്റ്റർ ചെയ്ത് അയച്ചത് ജൂലൈ 15-ന് ആയിരുന്നെന്ന് പരിശോധനയിൽ വ്യക്തമായി.അറിയിപ്പ് സമയത്ത് ലഭിക്കാത്തതിനാൽ ആ ജോലിയും നഷ്ടമായി.ഇതിനുപിന്നിൽ പ്രവർത്തിച്ചതും നേരത്തെ ജോലി കൈക്കലാക്കാൻ ശ്രമിച്ച മുത്തുരാജ് ആണെന്നാണ് ബലമായ സംശയം.

അക്കലാത്ത് തോട്ടം തൊഴിലാളികൾക്കിടയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു താൻ.കഷ്്ടപ്പാടുനിറഞ്ഞതായിരുന്നു ജീവിതം.കേസ്സിനോ മറ്റ്് നടപടികൾക്കോ പോകാൻ കൈയിൽ നയാപൈസ ഇല്ലായിരുന്നു.സാഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല,ഭാഗ്യത്തിന് പിന്നീട് ഒരു എയ്ഡഡ് സ്‌കൂളിൽ ജോലി ലഭിച്ചത്് അനുഹഗ്രഹമായി.കിട്ടുന്നതുകൊണ്ട് ഞെരുങ്ങി ജീവിതം മുന്നോട്ടുപോകുന്നു.മൂന്നാർ നല്ലതണ്ണി കല്ലാർ യു.പി സ്‌കൂളിൽ ഇത്തരത്തിൽ വ്യാജരേഖ ചമച്ച് ജോലിചെയ്ത് വന്നിരുന്ന ഇയാൾക്കെതിരെ പി.എസ്.സി ഇടുക്കി ജില്ലാ ഓഫീസ് നടപടിയെടുത്തിട്ടുള്ളതായി അറിയാൻ കഴിഞ്ഞെന്നും മുത്തുരാജ് കൂട്ടിച്ചേർത്തു. ഇത്തരം മുത്തുരാജമാർ ഇനിയും ഉയർത്തെഴുന്നേറ്റാൽ എന്നെപ്പോലുള്ളവരുടെ അവസരം ഇനിയും നഷ്ടമാവും.ഇത് ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിയിക്കണം.അതുമാത്രമാണ് ഈ വെളിപ്പെടുത്തലിലൂടെ ലക്ഷ്യമിടുന്നത്.മുത്തുരാജ് നയം വ്യക്തമാക്കി.

തനിക്ക് സ്ഥാനാർത്ഥിത്വം നൽകണം എന്നാവശ്യപ്പെട്ട് മുത്തുരാജ് സോഷ്യൽ മീഡിയവഴി വിശദമായ ബയോഡേറ്റ ഉൾപ്പടെ പ്രചരിപ്പിക്കുന്നുണ്ട്.എൽ.ഡി.എഫ് ദേവികുളം എംഎ‍ൽഎ എസ്.രാജേന്ദ്രന് എതിരെ നിരവധി ആരോപണങ്ങൾ ഉയർന്നപ്പോഴും മൗനം പാലിച്ച ഏ കെ മണി എൽ.ഡി.എഫിന് അനായാസ വിജയം നേടുന്നതിനാണ് ഇത്തരത്തിലുള്ള ഒരാളെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചതെന്ന അടക്കം പറച്ചിലും ഇടുക്കിയിലെ പാർട്ടിവൃത്തങ്ങളിൽ വ്യാപകമായിട്ടുണ്ട്.കോൺഗ്രസ്-യു.ഡി.എഫ് ഇടുക്കി ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ ഉടൻ പ്രതികരിക്കുമെന്നാണ് മേഖലയിലെ വിരുദ്ധചേരിക്കാരുടെപ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP