Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രാഞ്ച് മാനേജരുടെ ദേഹത്ത് മീൻവെള്ളം ഒഴിച്ചത് എട്ടോളം വരുന്ന സിഐടിയു പ്രവർത്തകർ; ഓഫീസ് തുറക്കാൻ അനുവദിക്കാതെ ഭീഷണിപ്പെടുത്തിയതും സമരത്തിന്റെ ഭാഗമായി; കേരളത്തിലെ മുത്തൂറ്റ് ഫിനാൻസ് ഓഫീസുകൾക്ക് മുന്നിൽ നടക്കുന്ന സമരങ്ങൾ കൂടുതൽ തീവ്രമാകുന്നത് ഇങ്ങനെ

ബ്രാഞ്ച് മാനേജരുടെ ദേഹത്ത് മീൻവെള്ളം ഒഴിച്ചത് എട്ടോളം വരുന്ന സിഐടിയു പ്രവർത്തകർ; ഓഫീസ് തുറക്കാൻ അനുവദിക്കാതെ ഭീഷണിപ്പെടുത്തിയതും സമരത്തിന്റെ ഭാഗമായി; കേരളത്തിലെ മുത്തൂറ്റ് ഫിനാൻസ് ഓഫീസുകൾക്ക് മുന്നിൽ നടക്കുന്ന സമരങ്ങൾ കൂടുതൽ തീവ്രമാകുന്നത് ഇങ്ങനെ

ഗീവർഗീസ് എം തോമസ്

തിരുവനന്തപുരം: കേരളത്തിലെ മുത്തൂറ്റ് ഫിനാൻസ് ഓഫീസുകളിൽ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായിട്ടുള്ള അനിശ്ചിതകാല സമരം തുടരുന്നതിനിടെ മുത്തൂറ്റ് ഫിനാൻസ് കട്ടപ്പന ബ്രാഞ്ച് മാനേജരായ അനിത ഗോപാലന്റെ ദേഹത്ത് സി ഐ ടി യൂ പ്രവർത്തകർ മീൻ വെള്ളമൊഴിച്ചതായി പരാതി.ബുധനാഴ്ച ബ്രാഞ്ച് ഓഫീസ് തുറക്കാൻ എത്തിയപ്പോഴാണ് എട്ടോളം വരുന്ന സി ഐ ടി യൂ പ്രവർത്തകർ മീൻ കഴുകിയ വെള്ളം ഒഴിച്ചത്. ഓഫീസ് തുറക്കാൻ അനുവദിക്കില്ല എന്ന് ആക്രോശിക്കുകയും തന്നെ ഭീഷണിപ്പെടുത്തിയതായും  മാനേജർ അനിത ഗോപാലൻ കട്ടപ്പന പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമരത്തെ തുടർന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ ബ്രാഞ്ച് അടഞ്ഞ് കിടക്കുകയാണ് അതെ സമയം മുത്തൂറ്റ് എറണാകുളം ഓഫീസിൽ ജോലിക്കെത്തിയ ജീവനക്കാരെ ഒരു വിഭാഗം സി ഐ ടി യു പ്രവർത്തകർ ആക്രമിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. എറണാകുളത്തെ ഓഫീസിലെ റീജിയണൽ മാനേജർ വിനോദ് കുമാർ, അസിസ്റ്റന്റ് മാനേജർ ധന്യ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

കടവന്ത്ര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ച് ഇവരെ സി ഐ ടി യു പ്രവർത്തകർ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് ജീവനക്കാർ കടവന്ത്ര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അതെ സമയം തിരുവനന്തപുരം കവടിയാർ ബ്രാഞ്ചിലെ സമരം നാല്പതാം ദിവസത്തിലേക്ക് കടന്നതോടെ സി ഐ ടി യു പ്രവർത്തകർ സമരം ശക്തിപ്പെടുത്തി. ബുധനാഴ്ച നടന്ന സമരത്തിന്റെ ഉദ്ഘാടനം സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ നിർവഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP