Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വേതന വർദ്ധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുള്ള മുത്തൂറ്റ് സമരം പിൻവലിച്ചു; തീരുമാനം തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന അനരജ്ഞന യോഗത്തിൽ; ഇൻസെന്റീവ് അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാമെന്ന് സമ്മതിച്ച് മാനേജ്‌മെന്റ്

വേതന വർദ്ധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുള്ള മുത്തൂറ്റ് സമരം പിൻവലിച്ചു; തീരുമാനം തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന അനരജ്ഞന യോഗത്തിൽ; ഇൻസെന്റീവ് അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാമെന്ന് സമ്മതിച്ച് മാനേജ്‌മെന്റ്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചു. വേതന വർദ്ധനവ് അടക്കമുള്ള ആവശ്യം ഉന്നയിച്ചാണ ജീവനക്കാർ സമരം നടത്തിയത്. ഈ സമരത്തിലെ ആവശ്യങ്ങൾ ന്യായമാണെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ അടക്കമുള്ളവർ നിലപാട് സ്വീകരിച്ചതോടെ സമരം സമരം അവസാനിപ്പിക്കാൻ തീരുമാനം കൈക്കൊള്ളുകയായരുന്നു. മന്ത്രിയുടെ അധ്യക്ഷതയിലാണ് ചേംമ്പറിൽ അനുരജ്ഞന യോഗം ചേർന്നത്.

സ്ഥാപനത്തിലെ ജീവനക്കാരുടെ വേതനഘടന പരിഷ്‌കരണം, 2017 ലെ ബോണസ് കുടിശ്ശിക, വിദേശട്രിപ്പ് അനുവദിച്ച് നൽകിയിട്ടില്ലാത്തവർക്ക് അത് നൽകുക, സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും ഇ.എസ്.ഒ.പി അനുവദിക്കുക. ജീവനക്കാരുടെ ഇൻസെന്റീവ് അനുവദിക്കുക, കരാർ പ്രകാരമുള്ള സ്ഥലംമാറ്റം, ബ്രാഞ്ച് ഇൻ ചാർജ്ജുമാർക്ക് അർഹമായ സ്ഥലം മാറ്റം നൽകുക എന്നീ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ എന്ന ജീവനക്കാരുടെ സംഘടന ജൂൺ 18 മുതൽ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരുന്നത്.

വിദേശട്രിപ്പ് ആനുകൂല്യം അനുവദിച്ച് നൽകിയിട്ടില്ലാത്തവർക്ക് അത് നൽകാമെന്നും ഇൻസെന്റീവ് നൽകാമെന്നും തൊഴിൽ വകുപ്പു മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് മാനേജ്മെന്റ് സമ്മതിച്ചു. ബോർഡിന്റെ അനുമതിക്ക് വിധേയമായി ഇ.എസ്.ഒ.പി നൽകാമെന്നും മാനേജ്മെന്റ് അറിയിച്ചു. ബ്രാഞ്ച് ഇൻ ചാർജ്ജുമാരെ ഈ തസ്തികയിൽ ഒഴിവ് വരുന്ന മുറയ്ക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിക്കും. സ്ഥാപനത്തിലെ വേതനഘടന പുതുക്കുന്നതു സംബന്ധിച്ച് മൂന്നു മാസത്തിനകം തീരുമാനമെടുക്കാൻ യോഗത്തിൽ ധാരണയായി. ജീവനക്കാർക്ക് 2017 ലെ ബോണസ് കുടിശ്ശിക നൽകുന്നത് സംബന്ധിച്ച് മൂന്നംഗ സമിതി പരിശോധന നടത്തി തീരുമാനമെടുക്കുന്നതിനും യോഗം നിശ്ചയിച്ചു.

യോഗത്തിൽ അഡീഷണൽ ലേബർ കമ്മീഷണർ എസ്.തുളസീധരൻ, തൊഴിലാളി നേതാക്കളായ കെ.ചന്ദ്രൻപിള്ള, കെ.പി.സഹദേവൻ, കെ.എൻ.ഗോപിനാഥ്, യൂണിയൻ പ്രതിനിധികളായ സി.സി.രതീഷ്, എസ്.ഷോലിത, നിഷാ കെ.ജയൻ, അഭിലാഷ് എം.എസ്, മാനേജ്മെൻര് പ്രതിനിധികളായ ഡോ.ജോൺ വി.ജോർജ്ജ് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), സി.വി.ജോൺ(എച്ച്.ആർ ജനറൽ മാനേജർ), ജിജോ എൻ.ചാക്കോ(ലീഗൽ ഓഫീസർ) എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP