Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൊഴിലാളി സംഘടനയിൽ അംഗത്വം എടുത്ത ജീവനക്കാരെ പിരിച്ചുവിട്ട സംഭവം: മുത്തൂറ്റ് ഫിനാൻസ് വിഷയത്തിൽ ലേബർ കമ്മീഷണർ വിളിച്ചുചേർത്ത ചർച്ചയിൽ മാനേജ്മെന്റ് പ്രതിനിധികൾ എത്തിയില്ല; സമരം ശക്തമാക്കാൻ ജീവനക്കാർ

തൊഴിലാളി സംഘടനയിൽ അംഗത്വം എടുത്ത ജീവനക്കാരെ പിരിച്ചുവിട്ട സംഭവം: മുത്തൂറ്റ് ഫിനാൻസ് വിഷയത്തിൽ ലേബർ കമ്മീഷണർ വിളിച്ചുചേർത്ത ചർച്ചയിൽ മാനേജ്മെന്റ് പ്രതിനിധികൾ എത്തിയില്ല; സമരം ശക്തമാക്കാൻ ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൊഴിലാളി സംഘടനയിൽ അംഗത്വം എടുത്ത ജീവനക്കാരെ പിരിച്ചുവിട്ട സംഭവവുമായി ബന്ധപ്പെട്ടു ലേബർ കമ്മീഷണർ വിളിച്ചുചേർത്ത ചർച്ചയിൽ മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റ് പ്രതിനിധികൾ എത്തിയില്ല. ജീവനക്കാർക്കെതിരെ നടപടി എടുത്ത മുത്തുറ്റ് ഫിനാൻസ് മാനേജ്മെന്റിന് എതിരെ 5,6,7 തീയതികളിൽ ശാഖകൾ അടച്ചു പണിമുടക്കാൻ ജീവനക്കാരുടെ സംഘടന തീരുമാനിച്ചു.

റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടത്തിയ അനുരഞ്ജന ചർച്ചയിൽ മാനേജ്‌മെന്റ് പ്രതിനിധികൾ എത്താത്തതിനാൽ തൊഴിലാളികളുടെ കാര്യത്തിൽ തീരുമാനമായില്ല. അതിനാൽ ആദ്യം പ്രഖ്യാപിച്ച സമര തീയതിക്ക് മുൻപ് തന്നെ ശാഖകൾ കേന്ദ്രീകരിച്ചു സമരങ്ങൾ നടത്തുമെന്ന് ജീവനക്കാർ അറിയിച്ചു.

മുത്തൂറ്റ് ഫിനാൻസ് മാനേജ്‌മെന്റുമായി ഇന്നലെ വൈകുന്നേരം റീജിയണൽ ലേബർ കമ്മീഷണറുടെ സാന്നിദ്ധ്യത്തിൽ നടന്ന അനുരഞ്ജന ചർച്ചകൾ സംസ്ഥാന ലേബർ കമ്മീഷണരുടെ തലത്തിൽ തുടരുമെന്നു ജീവനക്കാരുടെ സംഘടനയുടെ സെക്രട്ടറി നിഷ കെ. ജയൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നലെ നടന്ന ചർച്ചയിൽ മാനേജ്മെറ്റിലെ ആളുകൾ നേരിട്ട് എത്തിയാൽ ചർച്ചയിൽ സഹകരിക്കുകയുള്ളൂ എന്ന് ജീവനക്കാർ പറഞ്ഞിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരം റീജിയണൽ ലേബർ കമ്മീഷണറുടെ സാന്നിദ്ധ്യത്തിൽ നടന്ന അനുരഞ്ജന ചർച്ചകൾക്കായി മാനേജ്‌മെന്റിലെ ആരും എത്തിയില്ല എന്ന് ജീവനക്കാർ പറഞ്ഞു. മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് എച്ച്ആർഡി ഡിജിഎം ശ്രീകാന്ത്, ലീഗൽ മാനേജർ പ്രഭ എന്നിവരാണ് എത്തിയത്. യൂണിയനെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി സി സി രതീഷ്, മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സെക്രട്ടറി നിഷ.കെ.ജയൻ, വൈസ് പ്രസിഡന്റ് മാരായ എ സിയാവുദ്ദീൻ, തോമസ് കെ ജെ, ട്രഷറർ ശരത് ബാബു, തൊടുപുഴ റീജിയണൽ സെക്രട്ടറി അനീഷ് ഡി നായർ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം അലി അക്‌ബർ എന്നിവർ പങ്കെടുത്തു.

സംസ്ഥാന കൺവെൻഷൻ അംഗീകരിച്ച സെപ്റ്റംബർ 5,6,7 തീയതികളിലെ പണിമുടക്ക് പ്രഖ്യാപന പ്രമേയത്തോടൊപ്പം പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. പണിമുടക്കുമായി ബന്ധപ്പെട്ട് ശക്തമായ പ്രചരണ പരിപാടികൾ നടത്തേണ്ടതുണ്ട്. അതും ഇതര വിഷയങ്ങളും തീരുമാനിക്കുന്നതിനായി സംസ്ഥാന കമ്മറ്റിയുടെ യോഗം 29ന് രാവിലെ 11 ന് എറണാകുളം സിഐടിയു ഓഫീസിൽ വച്ച് നടത്തുമെന്ന് നിഷ കെ ജയൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP