Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുത്തൂറ്റിലെ സമരം അക്രമത്തിലേക്കു വഴി മാറിയെന്ന് അൻവർ സാദത്ത്; ഒത്തുതീർപ്പു വ്യവസ്ഥകൾ ലംഘിച്ച കമ്പനിയുടെ നിലപാടിനൊപ്പം നിൽക്കാൻ സർക്കാരിനു കഴിയില്ലെന്ന് മന്ത്രി; കോടികൾ ലാഭമുള്ള മുതലാളിക്കു മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന ചിലരുടെ നിലപാട് അപമാനകരമാണെന്നു സ്വരാജ്; മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം തുടരുമ്പോൾ

മുത്തൂറ്റിലെ സമരം അക്രമത്തിലേക്കു വഴി മാറിയെന്ന് അൻവർ സാദത്ത്; ഒത്തുതീർപ്പു വ്യവസ്ഥകൾ ലംഘിച്ച കമ്പനിയുടെ നിലപാടിനൊപ്പം നിൽക്കാൻ സർക്കാരിനു കഴിയില്ലെന്ന് മന്ത്രി; കോടികൾ ലാഭമുള്ള മുതലാളിക്കു മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന ചിലരുടെ നിലപാട് അപമാനകരമാണെന്നു സ്വരാജ്; മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം തുടരുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതിപക്ഷം നിൽക്കുന്നത് മുതലാളിക്കൊപ്പമോ? നിയമസഭയിൽ ഭരണപ്രതിപക്ഷ വാക്കേറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത് ഈ വിഷയമാണ്. പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അൻവർ സാദത്ത് നടത്തിയ പ്രസ്താവനയാണു ചർച്ചകൾക്ക് പുതുമാനം നൽകുന്നത്.

മുത്തൂറ്റിലെ സമരം അക്രമത്തിലേക്കു വഴി മാറിയെന്ന അൻവർ സാദത്തിന്റെ പരാമർശത്തിനെതിരെ ഭരണപക്ഷ എംഎൽഎമാർ പ്രതിഷേധിച്ചു. സമരത്തിനെതിരെ ആദ്യമായി കേൾക്കുന്ന ശബ്ദമാണ് ഇതെന്നായിരുന്നു മന്ത്രി ടി.പി.രാമകൃഷ്ണന്റെ പ്രതികരണം. ഒരു ട്രേഡ് യൂണിയനും ഇതുവരെ സമരത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ഒരു ജീവനക്കാരനും അക്രമത്തിൽ പങ്കെടുത്തതായി റിപ്പോർട്ടില്ല. ഒത്തുതീർപ്പു വ്യവസ്ഥകൾ ലംഘിച്ച കമ്പനിയുടെ നിലപാടിനൊപ്പം നിൽക്കാൻ സർക്കാരിനു കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ പ്രസ്താവന അൻവർ സാദത്തിനെ അപമാനിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോടികൾ ലാഭമുള്ള മുതലാളിക്കു മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന ചിലരുടെ നിലപാട് അപമാനകരമാണെന്നു എം.സ്വരാജ് പറഞ്ഞതോടെ പ്രതിപക്ഷവും പ്രതിഷേധമായി എഴുന്നേറ്റു. പരസ്പരം രൂക്ഷമായ വാക്കേറ്റം നടന്നു. വി.ഡി സതീശൻ ക്രമപ്രശ്നം ഉന്നയിച്ചെങ്കിലും ഭരണപക്ഷാംഗങ്ങൾ ബഹളം വച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP