Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുത്തോലി പഞ്ചായത്തിലെ വിദ്യാഭ്യാ സമിതി തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പ്രതിനിധി വിട്ടുനിന്നു; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ബിജെപി അംഗം

മുത്തോലി പഞ്ചായത്തിലെ വിദ്യാഭ്യാ സമിതി തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പ്രതിനിധി വിട്ടുനിന്നു; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ബിജെപി അംഗം

കോട്ടയം: മുത്തോലി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കേരള കോൺഗ്രസ് എം പ്രതിനിധി വിട്ടുനിന്നതിനെതുടർന്ന് ചെയർപേഴ്സണായി ബിജെപി വനിതാ അംഗം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് ആറാം വാർഡ് അംഗം ബിജെപി പ്രതിനിധി എൻ മായാദേവിയാണ് വിദ്യാഭ്യാസആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

നിലവിലെ സമിതി അധ്യക്ഷയായിരുന്ന കേരള കോൺഗ്രസ് എമ്മിലെ ബീനാ ബേബി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഉണ്ടായ ഒഴിവിലേക്ക് ബുധനാഴ്ച നടത്തിയ തെരഞ്ഞെടുപ്പിലാണ് ബിജെപി പ്രതിനിധി വിജയിച്ചത്.

മൂന്നംഗ സ്ഥിരം സമിതിയിൽ സ്വതന്ത്രയുൾപ്പെടെ രണ്ടംഗ പിന്തുണയുള്ള കേരള കോൺഗ്രസ് പ്രതിനിധിയായ സ്വതന്ത്രാംഗം സന്ധ്യ ജി നായരെയാണ് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി ഔദ്യോഗികമായി നിശ്ചയിച്ചിരുന്നത്. ഇതു പ്രകാരം രണ്ട് അംഗങ്ങൾക്കും പാർട്ടി വിപ്പും നൽകിയിരുന്നു.

എന്നാൽ ബുധനാഴ്ച ചേർന്ന സമിതി തെരഞ്ഞെടുപ്പ് യോഗത്തിൽ മുൻ പ്രസിഡന്റുമായ സമിതിയംഗം മിനി മനോജ് പങ്കെടുത്തില്ല. സ്വതന്ത്രയായി വിജയിച്ച് പിന്നീട് കേരള കോൺഗ്രസിലെത്തിയ സന്ധ്യ ജി നായരും ബിജെപി പ്രതിനിധി മായാദേവിയും എത്തി മിനിട്സിൽ ഹാജർ രേഖപ്പെടുത്തിയെങ്കിലും പാർട്ടി പ്രതിനിധിയായ മിനി മനോജ് എത്താത്തതിനാൽ സന്ധ്യ ജി നായർ യോഗത്തിൽനിന്ന് ഇറങ്ങി പോവുകയായിരുന്നു. ഇതേതുടർന്നാണ് ബിജെപി പ്രതിനിധി എൻ മായാദേവി സമിതി അധ്യക്ഷയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. പിഡബ്ല്യുഡി ബിൽഡിങ് വിഭാഗം ഉദ്യോഗസ്ഥൻ ജോസ് രാജനായിരുന്നു തെരഞ്ഞെടുപ്പ് വരണാധികാരി.

സ്ഥിരംസമിതി അധ്യക്ഷസ്ഥാനം വാഗ്ദാനം ചെയ്ത് പാർട്ടി വഞ്ചിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം ഒറ്റക്ക് ഭരിക്കുന്ന മുത്തോലി പഞ്ചായത്ത് ഭരണസമിതിക്ക് നൽകിവന്ന പിന്തുണ പിൻവലിച്ച് സ്വതന്ത്രാംഗം സന്ധ്യ ജി നായർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. ഇതോടെ 13 അംഗ ഭരണസമിതിയിൽ അംഗസംഖ്യ ആറായി ചുരുങ്ങിയ കേരള കോൺഗ്രസിന് ഭൂരിപക്ഷം നഷ്ടമായി.

പാർട്ടി വഞ്ചനയിൽ പ്രതിഷേധിച്ച് സ്വതന്ത്രാംഗത്തിന്റെ ഭർത്താവും യൂത്ത്ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റുമായ ജി റൺദീപും സ്ഥാനം രാജി വച്ചിട്ടുണ്ട്. സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് അംഗങ്ങളായ രണ്ടംഗങ്ങൾക്കും പാർട്ടി വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചാണ് പാർട്ടി അംഗമായ മുൻ പഞ്ചായത്ത് പ്രസിഡന്റ് മിനി മനോജ് വോട്ട് ചെയ്യാൻ എത്താതിരുന്നതെന്നും ഇത് പാർട്ടി മണ്ഡലം പ്രസിഡന്റിന്റെ മൗനാനുവാദത്തോടെയാണെന്നും റൺദീപ് പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് അഞ്ചും കോൺഗ്രസിന് രണ്ടും സ്ഥാനങ്ങളാണ് ലഭിച്ചത്. ബിജെപി മൂന്ന്, എൽഡിഎഫ് രണ്ട്, ഒരു സ്വതന്ത്ര എന്നിങ്ങിനെയായിരുന്നു കക്ഷിനില. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് കാലത്താണ് ബിജെപി റിബലായി വിജയിച്ചുവന്ന സ്വതന്ത്രാംഗം സന്ധ്യ ജി നാതരെ സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്ത് കേരള കോൺഗ്രസിലേക്ക് ചേർത്തത്.

ഇതിന്റെ ഭാഗമായി വനിതാംഗത്തിന്റെ ഭർത്താവിന് യുവജന സംഘടനാ ഭാരവാഹിസ്ഥാനവും നൽകിയിരുനു. ഇതിനിടെ കേരള കോൺഗ്രസ് യുഡിഎഫ് വിട്ടു. പിന്നീട് എൽഡിഎഫ് സ്വതന്ത്രൻ മരിച്ച ഒഴിവിൽ തെക്കുംമുറി വാർഡിൽ നടത്തിയ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം പ്രതിനിധി വിജയിച്ചതോടെയാണ് പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷമായത്. സ്വതന്ത്രാംഗം പിന്തുണ പിൻവലിച്ചതോടെ പഞ്ചായത്ത് ഭരണ സമിതിയിൽ കേരള കോൺഗ്രസിന്റെ അഗബലം ആറായി ചുരുങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP