Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ലോക് ഡൗണിനിടയിൽ പെരുന്നാളിന് മലപ്പുറത്ത് മുസ്ലിംലീഗിന്റെ സൗജന്യ കോഴിയിറച്ചി വിതരണം.; മുസ്ലിംലീഗ് നൽകുന്ന കൂപ്പണുമായി കുന്നുമ്മൽ മാർക്കറ്റിലെ വന്നാൽ നൽകുക 200 രൂപയ്ക്കുള്ള ഇറച്ചി

ലോക് ഡൗണിനിടയിൽ പെരുന്നാളിന് മലപ്പുറത്ത് മുസ്ലിംലീഗിന്റെ സൗജന്യ കോഴിയിറച്ചി വിതരണം.; മുസ്ലിംലീഗ് നൽകുന്ന കൂപ്പണുമായി കുന്നുമ്മൽ മാർക്കറ്റിലെ വന്നാൽ നൽകുക 200 രൂപയ്ക്കുള്ള ഇറച്ചി

ജംഷാദ് മലപ്പുറം

മലപ്പുറം: ലോക് ഡൗണിനിടയിൽ പെരുന്നാളിന് മലപ്പുറത്ത് മുസ്ലിംലീഗിന്റെ സൗജന്യ കോഴിയിറച്ചി വിതരണം. മുസ്ലിംലീഗ് നൽകുന്ന കൂപ്പണുമായി കുന്നുമ്മൽ മാർക്കറ്റിലെ വന്നാൽ 200 രൂപക്കുള്ള ഇറച്ചി കിട്ടും. വിലക്കയറ്റത്തെ നേരിടാനാണ്‌പെരുന്നാളിന് കോഴി ഇറച്ചി നൽകി മുസ്ലിം ലീഗ് .കുന്നുമ്മൽ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി് വേറിട്ട റിലീഫ് പ്രവർത്തനമായി രംഗത്തുള്ളത്.300 ഓളം കുടുംബം ങ്ങൾക്കാണ് നൽകുന്നത്.

മുസ്ലിം ലീഗ് കെ എം സി കമ്മിറ്റി നൽകുന്ന കൂപ്പണുമായി കുന്നുമ്മൽ മാർക്കറ്റിലെ കോഴിക്കടയിൽ വന്നാൽ 200 രൂപക്കുള്ള ഇറച്ചി കിട്ടും.പരിപാടിയുടെ ഉദ്ഘാടനം ഇന്ന് മാർക്കറ്റിൽ പി ഉബൈദുള്ള ങഘഅ നിർവഹിച്ചു.. യൂത്ത് ലീഗ് കമ്മിറ്റി വക അരിയടക്കമുള്ള ബിരിയാണി വിഭവഹങ്ങളടങ്ങിയ കിറ്റ് വിതരണം നഗരസഭ ചെയർ പേഴ്സൺ സി എച്ച് ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു.മുള്ള മടയൻ ബീരാൻ ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഹാരിസ് ആമിയൻ, കരടിക്കൽ ഖാദർ, പിടി ഷബീബ് , അമീർ തറയിൽ ,സമീർ കൂട്ടീരി, ഷംസുദ്ദീൻ തറയിൽ , റഫീഖ് തറയിൽ , പൂവൻ തൊടി അഷറഫ്, നജ്മുദ്ദീൻ തറയിൽ , നാസർ ആനക്കായി,സവാദ് തൊമ്മങ്ങാടൻ തുടങ്ങിയവർ പങ്കെടുത്തു.

അതേ സമയം മലപ്പുറം ജില്ലയിൽ പത്തു ദിവസത്തേക്ക് മാംസ വില പുതുക്കി നിശ്ചയിച്ചു. കോഴി, പോത്ത് എന്നിവയുടെ വിലയാണ് പുതുക്കി നിശ്ചയിച്ചത്. ബ്രോയിലർ ലൈവ് കോഴിക്ക് ജില്ലയിൽ ഒരു കിലോഗ്രാമിന് പരമാവധി 150 രൂപയും ഇറച്ചിക്ക് 230 രൂപയും പോത്ത്, കാള ഇറച്ചിക്ക് പരമാവധി ഒരു കിലോഗ്രാമിന് 280 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ജില്ലയിലെ മാംസ വ്യാപാരികളുടെ പ്രതിനിധികളുമായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എൻ.എം മെഹറലി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ജില്ലയിലെ പലയിടങ്ങളിലും ഇറച്ചിക്ക് അമിതവിലയും വ്യത്യസ്തവിലയും ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിലനിയന്ത്രണത്തിനായി നടപടി സ്വീകരിച്ചത്. ലോക് ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കോഴി വരവ് കുറഞ്ഞതും കാലിച്ചന്തകളില്ലാത്തതും കോഴി ഫാമിലേക്കാവശ്യമായ തീറ്റയും മറ്റു വസ്തുക്കളും ലഭിക്കാത്തതുമാണ് വില വർധനവിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ജില്ലയിൽ നിശ്ചയിച്ച വിലയിൽ കൂടുതൽ ഇറച്ചിക്ക് വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ താലൂക്ക് സപ്ലൈ ഓഫീസർക്കോ അതത് പഞ്ചായത്ത് സെക്രട്ടറിമാർക്കോ പരാതി നൽകണമെന്നും വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നും എ.ഡി.എം അറിയിച്ചു. തിരൂരങ്ങാടി( 9188527392), പൊന്നാനി( 9188527393),നിലമ്പൂർ (9188527394), കൊണ്ടോട്ടി ( 9188527395), ഏറനാട് (9188527396), തിരൂർ (9188527397), പെരിന്തൽമണ്ണ (9188527398) തുടങ്ങിയ താലൂക്ക് സപ്ലൈ ഓഫീസുകളിലെ നമ്പറുകളിൽ പരാതികൾ അറിയിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP