Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഭാര്യ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ 'പണി കിട്ടിയത്' 28 വർഷമായി പ്രവർത്തിച്ച് വന്ന മുസ്ലിം ലീഗ് നേതാവിന്; എം.കെ ഹംസയെ നീക്കി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്; നടപടിയുമായി പാർട്ടി രംഗത്ത് വന്നത് തീരുമാനത്തിൽ നിന്നും നുസ്‌റത്ത് പിന്മാറാഞ്ഞതോടെ

ഭാര്യ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ 'പണി കിട്ടിയത്'  28 വർഷമായി പ്രവർത്തിച്ച് വന്ന മുസ്ലിം ലീഗ് നേതാവിന്; എം.കെ ഹംസയെ നീക്കി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്; നടപടിയുമായി പാർട്ടി രംഗത്ത് വന്നത് തീരുമാനത്തിൽ നിന്നും നുസ്‌റത്ത് പിന്മാറാഞ്ഞതോടെ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭാര്യ സ്ഥാനാർത്ഥിയായപ്പോൾ എട്ടിന്റെ പണി കിട്ടിയത് ഭർത്താവിന്. ഭാര്യ നുസ്‌റത്ത് ജഹാൻ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതിന് പിന്നാലെയാണ് മുസ്ലിം ലീഗ് ഓഫീസ് സെക്രട്ടറിയെ നീക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി നിർദ്ദേശം നൽകിയത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസ് സെക്രട്ടറിയും കോഴിക്കോട് നോർത്ത് മണ്ഡലം കമ്മറ്റി ജനറൽ സെക്രട്ടറിയുമായ എം.കെ ഹംസയേയാണ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് നീക്കാൻ നിർദ്ദേശം നൽകിയത്. ഓട്ടോറിക്ഷാ ചിഹ്നത്തിലാണ് നുസ്‌റത്ത് ജഹാൻ കോഴിക്കോട് മണ്ഡലത്തിൽ മത്സരിച്ചത്. നുസ്‌റത്ത് മത്സരിക്കുന്നത് യുഡിഎഫിനും ലീഗിനും ഒരുപോലെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Stories you may Like

നുസ്‌റത്തിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറാൻ ഹംസയ്ക്ക് മേൽ സമ്മർദ്ദം കടുത്തിരുന്നുവെന്നും സ്ഥാനാർത്ഥി എം.കെ രാഘവൻ തന്നെ ഇത് സംബന്ധിച്ച് നേരിട്ട് ബന്ധപ്പെട്ടരുന്നുവെന്നും സൂചനയുണ്ട്. എന്നാൽ തീരുമാനത്തിൽ നിന്നും മാറാൻ നുസ്‌റത്ത് തയാറായില്ല. ഇതേ തുടർന്നാണ് 28 വർഷമായി കോഴിക്കോട് ലീഗ് ഹൗസിൽ ജോലി ചെയ്തിരുന്ന ഹംസയോട് മാറി നിൽക്കാൻ സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചത്. അദ്ദേഹം ദിവസങ്ങളായി ഓഫീസിൽ പോകുന്നില്ലെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

സേവ് കരിപ്പൂർ മൂവ്മെന്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ഒമ്ബത് എയർലൈൻസുകളിൽ ജോലി നോക്കുകയും ചെയ്തിരുന്ന നുസ്റത്ത് ജഹാൻ കിങ് ഫിഷർ എയർലൈൻസിൽ നിന്നാണ് വിരമിച്ചത്. പ്രവാസി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിരാഹാരമനുഷ്ഠിച്ച് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അവർ ലോക്സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്ബ് തന്നെ കോഴിക്കോട്ട് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

പ്രചാരണത്തിന് കേന്ദ്രമന്ത്രിയുൾപ്പെടെയുള്ളവർ കോഴിക്കോട്ടെത്തുകയും ചെയ്തു. വലിയ പ്രചാരണ പരിപാടികളാണ് സ്വതന്ത്രസ്ഥാനാർത്ഥിയായിട്ട് പോലും അവർ നടത്തിയിരുന്നത്. ഇത് ലീഗ് നേതൃത്വത്തിന് നീരസമുണ്ടാക്കി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സന്തത സഹചാരിയായിരുന്ന എം കെ ഹംസ ഉന്നതങ്ങളിൽ എത്തേണ്ടതായിരുന്നുവെങ്കിലും പാർട്ടിയിലെ ഉൾവലികളിൽ എവിടെയും എത്താതെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് ഒതുക്കപ്പെടുകയായിരുന്നുവത്രെ. പി കെ കെ ബാവ പൊതുമരമാമത്ത് മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ പേഴ്സനൽ സ്റ്റാഫിൽ നിയമിതനായ ഹംസ 1991 നവംബറിലാണ് ലീഗ് ഹൗസിന്റെ ഓഫീസ് സെക്രട്ടറിയായി ചാർജെടുക്കുന്നത്.

പ്രീഡിഗ്രി പഠന കാലത്ത് എം എസ് എഫ് വയനാട് ജില്ലാ പ്രസിഡന്റായാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് ലീഗിൽ സജീവ സാന്നിധ്യമായ അദ്ദേഹം ശിഹാബ് തങ്ങളുടെ കൂടെ നിരവധി വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്. ചികിത്സക്കായുള്ള അമേരിക്കൻ യാത്രയിലും തങ്ങളോടൊപ്പമുണ്ടായിരുന്നു. അതേസമയം ഹംസ ലീവിലാണെന്ന് ലീഗ് വൃത്തങ്ങൾ പ്രതികരിച്ചു. പ്രതികരണത്തിനായി ഹംസയെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP