Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസികളുടെ പ്രശ്നങ്ങളിൽ അടിയന്തര പരിഹാരം കാണാൻ പാണക്കാട് തങ്ങൾ മുഖ്യമന്ത്രിക്ക് ഫോൺവിളിച്ചു; ഗൾഫ് മലയാളികൾ വലിയ ദുരന്തമുഖത്താണ് ജീവിക്കുന്നത്; അവരെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യണം;പ്രവാസികളുടെ പ്രതിസന്ധി ചർച്ചചെയ്ത് മുസ്ലിംലീഗ് ഉന്നതാധികാര സമിതി

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രവാസികളുടെ പ്രശ്നങ്ങളിൽ അടിയന്തര പരിഹാരം കാണാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രിക്ക് ഫോൺവിളിച്ചു.മുസ്ലിംലീഗ് ഉന്നതാധികാര സമിതിയോഗത്തിൽ പ്രവാസികളെ കൂട്ടുപിടിക്കാനും തീരുമാനം.കോവിഡ്19 പശ്ചാത്തലത്തിൽ പ്രവാസികൾ നേരിടുന്ന പ്രശനങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനും അവരുടെ ആശങ്കകൾ ദൂരീകരിക്കുന്നതിനും സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചത്.

ഗൾഫ് മേഖലയിൽ പ്രവാസികൾ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് പാണക്കാട് ചേർന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗത്തിനിടെയാണ് തങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചത്. വലിയ പ്രതിസന്ധി നേരിടുന്ന പ്രവാസി സമൂഹം വലിയ ഒറ്റപെടൽ നേരിടുകയാണ്. സർക്കാറും സംസ്ഥാനവും അവരെ കൂട്ടിപിടിക്കണം. ഗൾഫ് നാടുകളിലെ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പ്രവാസി മലയാളികൾക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കണം. അവരെ തിരിച്ചുകൊണ്ടുവരാനുള്ള കാര്യങ്ങളിലും സർക്കാറിന്റെ ശക്തമായ ഇടപെടൽ വേണമെന്നും തങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

പ്രവാസികളുടെ പ്രശ്നങ്ങൾ ദിനേന സങ്കീർണ്ണമായി തുടരുന്ന സാഹചര്യത്തിലാണ് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി യോഗം ചേർന്നത്. ഗൾഫ് മലയാളികൾ വലിയ ദുരന്തമുഖത്താണ് ജീവിക്കുന്നത്. അവരെ സഹായിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നാണ് പ്രധാനമായും യോഗം ചർച്ച ചെയ്തത്. ഗൾഫ് രാജ്യങ്ങളിൽ കെഎംസിസി യുടെ നേതൃത്വത്തിൽ സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്‌ച്ചവെക്കുന്നത്. ദിവസം ചെല്ലുംതോറും പ്രതിസന്ധി ഇരിട്ടിക്കുകയാണ് ഗൾഫ് മേഖലയിൽ. ആശുപത്രികളെല്ലാം കോവിഡ്സ്പെഷൽ ആശുപത്രികളാക്കി മാറ്റിയതിനാൽ മറ്റു രോഗങ്ങളുള്ളവരും ഗർഭിണികളടക്കം വലിയ പ്രയാസമാണ് അനുഭവപ്പെടുന്നത്.

അടിയന്തിരമായി എന്തെല്ലാം ചെയ്യാനാകും എന്നതായിരുന്നു പ്രധാന ചർച്ച. വിദേശ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥരുമായി യോഗത്തിൽ പങ്കെടുത്ത എംപിമാർ സംസാരിച്ചു.

സൗദിഅറേബ്യ, ഖുവൈത്ത്, യുഎഇ, അബൂദാബി തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങളിൽ വേഗത്തിലുള്ള പരിഹാരമാണ് വേണ്ടതെന്ന് യോഗം വിലയിരുത്തി. ഇതിനായി ചെയ്യേണ്ട കാര്യങ്ങളിലും സർക്കാറുകളിലും എംബസി ഉദ്യോഗസ്ഥരിലും നടത്തേണ്ട ഇടപെടലുകളും യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിച്ചു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ റിലീഫ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കും. കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു.

യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, ഓർഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ എംപി, ട്രഷറർ പിവി അബ്ദുൽ വഹാബ് എംപി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്, ഡോ എംകെ മുനീർ എംഎൽഎ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP