Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202401Friday

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരിമരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; കാസർകോട് മുളിയാറിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ; പതിനാലുകാരന്റെ പരാതിയിൽ പിടിയിലായത് 55കാരൻ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരിമരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; കാസർകോട് മുളിയാറിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ; പതിനാലുകാരന്റെ പരാതിയിൽ പിടിയിലായത് 55കാരൻ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി മരുന്ന് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. കാസർകോട് മുളിയാറിലെ മുസ്ലിം ലീഗ് നേതാവ് എസ്.എം മുഹമ്മദ് കുഞ്ഞിയെ ആണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ് മെയ് 21നാണ് ആദൂർ പൊലീസ് പതിനാലുകാരന്റെ പരാതിയിൽ പോക്‌സോ വകുപ്പ് പ്രകാരം മുഹമ്മദ് കുഞ്ഞിക്കെതിരെ കേസെടുത്തത്.

പരാതിക്കാരനായ കുട്ടി രക്ഷിതാക്കൾക്കൊപ്പമാണ് ആദൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. അറസ്റ്റിലായ മുഹമ്മദ് കുഞ്ഞി മുളിയാർ പഞ്ചായത്ത് അംഗമാണ് എസ്.എം മുഹമ്മദ് കുഞ്ഞി. മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പൊവ്വൽ സ്വദേശി തയിഷീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മയക്കുമരുന്ന് നൽകി തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കുട്ടിയുടെ പരാതിയിൽ ആദൂർ പൊലീസ് പോക്സോ പ്രകാരം കഴിഞ്ഞ മാസമാണ് ലീഗ് നേതാവിനെതിരെ കേസെടുത്തത്. ഏപ്രിൽ 11-ന് രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയിലുള്ളത്. തന്റെ വീട്ടിനടുത്തുള്ള ക്രഷറിൽ കൊണ്ടുപോയാണ് മുഹമ്മദ് കുഞ്ഞി പതിനാലുകാരനെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

മുളിയാർ പഞ്ചായത്ത് പൊവ്വൽ വാർഡിൽനിന്നുള്ള അംഗമാണ്. മുഹമ്മദ് കുഞ്ഞിയുടെ സുഹൃത്ത് പൊവ്വൽ കോട്ടയ്ക്കു സമീപത്തെ തൈസീറിന് (29) എതിരേയും കേസെടുത്തിരുന്നു. പരാതിക്കാരനായ കുട്ടി രക്ഷിതാക്കൾക്കൊപ്പമാണ് ആദൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കേസെടുത്തതിന് പിന്നാലെ മുഹമ്മദ് കുഞ്ഞിയെ മുസ്ലിംലീഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പോഷക സംഘടനകളുടെ ചുമതലയിൽ നിന്നും നീക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP