Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് അവകാശത്തിന്മേലുള്ള കടന്നുകയറ്റമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; വിവാഹപ്രായം പതിനെട്ടിൽ നിന്നും ഇരുപത്തൊന്ന് ആക്കുമ്പോൾ സാമൂഹ്യപ്രശ്‌നങ്ങൾ അനവധിയാണെന്നും മുസ്ലിം ലീ​ഗ് നേതാവ്

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് അവകാശത്തിന്മേലുള്ള കടന്നുകയറ്റമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; വിവാഹപ്രായം പതിനെട്ടിൽ നിന്നും ഇരുപത്തൊന്ന് ആക്കുമ്പോൾ സാമൂഹ്യപ്രശ്‌നങ്ങൾ അനവധിയാണെന്നും മുസ്ലിം ലീ​ഗ് നേതാവ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെ എതിർത്ത് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. മുന്നാക്ക വിഭാഗകക്കാർക്കുള്ള സാമ്പത്തിക സംവരണത്തിനെതിരെ വിവിധ മുസ്‌ലിം സംഘടനകളുമായി ചേർന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മുസ്‌ലിം ലീഗ് നേതാക്കളും മറ്റു സംഘടനാ നേതാക്കളും വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ തീരുമാനം അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അ​ദ്ദേഹം ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ വിവാഹപ്രായമുയർത്തുന്നത് സാമൂഹ്യപ്രശ്‌നമാണ്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ കുറിച്ച് ചിന്തിക്കാതെ എടുത്ത തീരുമാനമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘വിവാഹപ്രായം പതിനെട്ടിൽ നിന്നും ഇരുപത്തൊന്ന് ആക്കുമ്പോൾ ഉണ്ടാകാവുന്ന സാമൂഹ്യപ്രശ്‌നങ്ങൾ അനവധിയാണ്. എങ്ങനെയെങ്കിലും ഒരു കല്യാണം നടന്നാൽ മതിയെന്ന് വിചാരിച്ച്, കല്യാണം ശരിയായി വരുമ്പോൾ മൂന്ന് കൊല്ലം കൂടി കാത്തിരിക്കേണ്ടി വരുന്ന പാവപ്പെട്ടവരെയാണ് ഇത് ഏറ്റവും ഗൗരവതരമായി ബാധിക്കുക. സമൂഹത്തിന്റെ ഉയർന്ന തട്ടിലുള്ളവർക്ക് എന്തു ചെയ്യാം. പക്ഷെ വിവാഹമെന്നത് തന്നെ ഒരു സ്വപ്‌നമായി കരുതുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ച പ്രശ്‌നങ്ങൾ എത്രത്തോളമാണെന്ന് ആലോചിക്കാതെയാണ് കേന്ദ്ര സർക്കാർ ഈ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മുസ്‌ലിം സംഘടനകൾ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടികളുടെ വിവാഹം പ്രായം 21 ആക്കുന്നതിലൂടെ സാംസ്‌കാരിക അധഃപതനത്തിനും മൂല്യച്ച്യുതിക്കും കാരണമാവും. അതിനുപുറമെ പെൺകുട്ടികളുടെ ശാരീരിക-മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാണിതെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി.

വികസിത രാഷ്ട്രങ്ങളുൾപ്പെടെ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെൺകുട്ടികളുടെ വിവാഹപ്രായം 16 മുതൽ 18 വരെയാണെന്നിരിക്കെ ഇന്ത്യൻ വിവാഹ പ്രായത്തിൽ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്ന് യോഗം വിലയിരുത്തി. വിവാഹ പ്രായം ഉയർത്താനുള്ള നീക്കത്തിനെതിരെ കേന്ദ്ര സർക്കാരിന് നിവേദനം നൽകാനും വിവിധ രാഷ്ട്രീയ-മത-സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുവാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

പെൺകുട്ടികളുടെ വിവാഹപ്രായം ഉടൻ പുതുക്കി നിശ്ചയിക്കുമെന്ന്​ കഴിഞ്ഞ വെള്ളിയാഴ്​ച പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എന്നാൽ, ഇത്​ എത്രയാണെന്നോ, എപ്പോൾ നടപ്പിലാക്കുമെന്നോ ഇതുവ​െ​ര വ്യക്​തമാക്കിയിട്ടില്ല. 'ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നാണ്​' പ്രധാനമന്ത്രി പറഞ്ഞത്​. മാതൃമരണ നിരക്ക് കുറക്കുക, ഗർഭകാലത്തെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുക, വിളർച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ്​ വിവാഹപ്രായം ഉയർത്തുന്നതി​െൻറ ലക്ഷ്യമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്​. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെൺകുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP