Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജമ്മു-കശ്മീർ വിഭജനം: ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്ത നടപടി; രാജ്യസഭയെ കബളിപ്പിച്ച് വിഭജിച്ച് രണ്ടാക്കുന്നതിനും 370 ാം വകുപ്പ് എടുത്തുകളയുന്നതിനും കേന്ദ്രസർക്കാർ സ്വീകരിച്ചത് ധൃതി പിടിച്ച നടപടികൾ: ശക്തമായ പ്രതിഷേധവുമായി മുസ്ലിംലീഗ്

ജമ്മു-കശ്മീർ വിഭജനം: ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്ത നടപടി; രാജ്യസഭയെ കബളിപ്പിച്ച് വിഭജിച്ച് രണ്ടാക്കുന്നതിനും 370 ാം വകുപ്പ് എടുത്തുകളയുന്നതിനും കേന്ദ്രസർക്കാർ സ്വീകരിച്ചത് ധൃതി പിടിച്ച നടപടികൾ: ശക്തമായ പ്രതിഷേധവുമായി മുസ്ലിംലീഗ്

ജംഷാദ് മലപ്പുറം

മലപ്പുറം: കേന്ദ്ര സർക്കാറിന്റെ ജമ്മു-കശ്മീർ വിഭജനത്തിനെതിരെ മുസ്ലിംലീഗ് രംഗത്ത്. നടന്നത് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്ത നടപടിയാണെന്നും മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആരോപിച്ചു. ജമ്മുകാശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നൽകുന്ന ഭരണഘടനാപരിഛേദം 370 റദ്ദാക്കിയ കേന്ദ്ര നടപടിയിൽ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഇത് സംബന്ധിച്ച പ്രമേയം മലപ്പുറത്ത് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ അവതരിപ്പിച്ചു. ഭരണഘടനാ ശിൽപികൾ വളരെ ദീർഘ വീക്ഷണത്തോടെ നിരന്തരമായ ആലോചനകൾക്കു ശേഷമാണ് കാശ്മീറിന് പ്രത്യേക പദവി നൽകിയിരുന്നത്.

രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്താതെ കശ്മീരിൽ 10 ശതമാനം സാമ്പത്തിക സംവരണം എന്ന ബില്ലിൽ മാത്രമാണ് അവതരണാനുമതി ഉണ്ടായിരുന്നത്. എന്നാൽ രാജ്യസഭയെ കബളിപ്പിച്ചുകൊണ്ട് ജമ്മുകശ്മീരിനെ വിഭജിച്ച് രണ്ടാക്കുന്നതിനും 370 ാം വകുപ്പ് എടുത്തുകളയുന്നതിനുമുള്ള ധൃതി പിടിച്ച നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. വളരെ ഗൗരവ പൂർവമായ ഈ വിഷയം നേരത്തെ അജണ്ടയിൽ ഉൾപ്പെടുത്തകയോ സഭയെ അറിയിക്കുകയോ ചെയ്യാതെ ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്ത നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്രസർക്കാർ നടപടികളിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. അഡ്വ. യു.എ ലത്തീഫ് പ്രമേയത്തെ പിന്താങ്ങി.

അതേ സമയം ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്ത കളഞ്ഞ നടപടിയിലൂടെ കേന്ദ്ര സർക്കാർ ഇന്ത്യൻ ഭരണഘടനയെ ദുർബലപ്പെടുത്തുകയാണെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് പറഞ്ഞു. പ്രത്യേക പദവി നൽകിയാണ് കശ്മീരിനെ ഇന്ത്യയോട് ചേർത്തത്. വ്യവസ്ഥാപിതമായ നയങ്ങൾ മാറ്റിമറിക്കുകയാണ് കേന്ദ്രസർക്കാർ. ഭരണഘടനയ്ക്ക് വിരുദ്ധമായ നടപടികൾ അംഗീകരിക്കാൻ കഴിയില്ല. ചരിത്രം മറന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യം ഭരിക്കുന്നത്.

രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണിയായ നിലപാടുകളാണ് രണ്ടാം മോദി സർക്കാറിൽ നിന്നും തുടർച്ചയായി ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. കശ്മീർ താഴ്‌വരയിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ് ഇത്തരം നടപടികൾ. അതിർത്തിയിൽ സംഘർഷമുണ്ടെന്ന സ്ഥിതി വരുത്തിതീർത്ത് രാഷ്ട്രീയ ലാഭം കൊയ്യാനാണ് ബിജെപിയുടെ ശ്രമം. സൈനികരെ അതിർത്തിയിൽ വിന്യസിച്ച് കശ്മീർ ജനതയെ ഭീഷണിപ്പെടുത്തുകയാണ്. ആർഎസ്എസ് അജണ്ട നടപ്പാക്കാൻ മോദിയും അമിത് ഷായും കാട്ടുന്ന ആവേശം രാജ്യത്തെ മതേതരത്വത്തെ ദുർബലപ്പെടുത്താൻ കാരണമാകും. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും ഡിസിസി പ്രസിഡന്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP