Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനാഥശാലകളിലെ വിദ്യാർത്ഥികൾക്ക് തിരിച്ചെത്തുന്നതിന് നിയന്ത്രണം: വിവാദ സർക്കുലർ പിൻവലിക്കണമെന്ന് പാണക്കാട് തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റി

അനാഥശാലകളിലെ വിദ്യാർത്ഥികൾക്ക് തിരിച്ചെത്തുന്നതിന് നിയന്ത്രണം: വിവാദ സർക്കുലർ പിൻവലിക്കണമെന്ന് പാണക്കാട് തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റി

ജംഷാദ് മലപ്പുറം

മലപ്പുറം: വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഓൺലൈൻ ക്ലാസുകൾ പോലും കാണാനാവാത്ത നിർധനരായ വിദ്യാർത്ഥികളാണ് അനാഥശാലകളിൽ പഠിക്കുന്നത്. ഗവൺമെന്റ് സർക്കുലർ അനുസരിച്ച് സ്വന്തം വീടുകളിലേക്ക് പോയ അനാഥശാലകളിലെ കുട്ടികൾക്ക് സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിവാദ ഉത്തരവ് പിൻവലിക്കണം.പാണക്കാട് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി യോഗംചേർന്നു.

കോവിഡ് 19ന്റെ സാഹചര്യത്തിലുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി ഗവൺമെന്റ് സർക്കുലർ അനുസരിച്ച് സ്വന്തം വീടുകളിലേക്ക് പോയ അനാഥശാലകളിലെ വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള വിവാദ ഉത്തരവ് പിൻവലിക്കണമെന്നാണ് ഇന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടത്.

വീടുകളിൽ പോയ വിദ്യാർത്ഥികൾ തിരിച്ച് വരുന്നതിന് മുമ്പ് സി.ഡബ്ല്യു.സി ഉദ്യോഗസ്ഥർ ഗൃഹസന്ദർശനം നടത്തി പരിശോധിച്ച് സ്ഥാപനങ്ങളിലേക്ക് തിരിച്ച്പോകുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും അത്യാവശ്യഘട്ടത്തിൽ മാത്രം അനുമതി നൽകണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. റവന്യൂ ഉദ്യോഗസ്ഥർ നൽകുന്ന സർട്ടിഫിക്കറ്റ് അനാഥശാലാ പ്രവർത്തനത്തിന് പരിഗണിക്കുന്നതല്ലെന്നും സി.ഡബ്ല്യു.സിയുടെ അനുമതിയില്ലാതെ പ്രവേശനം നൽകിയാൽ ആറ് മാസ തടവും പതിനായിരം രൂപ പിഴയും ശിക്ഷനൽകുമെന്നും ഉത്തരവിൽ പറയുന്നു. അനാഥശാലകൾ അടച്ചുപൂട്ടുക എന്ന ഉദ്ദേശ്യം ഇതിന് പിന്നിൽ ഉള്ളതായി സംശയിക്കുന്നു.

വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഓൺലൈൻ ക്ലാസുകൾ പോലും കാണാനാവാത്ത നിർധനരായ വിദ്യാർത്ഥികളാണ് അനാഥശാലകളിൽ പഠിക്കുന്നത്. ഈ വിദ്യാർത്ഥികൾക്ക് അവരുടെ വീടുകളിൽ ഫോണോ, ഇന്റർനെറ്റോ, ടി.വിയോ ഇല്ലാത്തതിന്റെ പേരിൽ ക്ലാസുകൾ ലഭ്യമല്ലാത്ത സാഹചര്യമാണ്. അതിനാൽ സ്ഥാപനങ്ങളിൽ തിരിച്ചെത്തുവാൻ വിദ്യാർത്ഥികൾ നിരന്തരം ബന്ധപ്പെടുന്ന സാഹചര്യംകൂടി കണക്കിലെടുത്ത് വിവാദ ഉത്തരവ് പിൻവലിച്ച് അനാഥ മക്കളുടെ വിദ്യാഭ്യാസം സുഖകരമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഒക്ടോബർ മാസത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഓർഫനേജ് പുനഃസംഘടിപ്പിക്കാത്തതിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തിൽ കെ.പി.എ. മജീദ് സ്വാഗതം പറഞ്ഞു.

പി.കെ. കുഞ്ഞാലിക്കുട്ടി എംപി, ഇ.ടി. മുഹമ്മദ് ബഷീർ എംപി, എം.സി. മായിൻഹാജി, (മുസ്ലിംലീഗ്), പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ), ടി.പി. അബ്ദുല്ലക്കോയ മദനി (കെ.എൻ.എം), എം.ഐ. അബ്ദുൽ അസീസ് (ജമാഅത്തെ ഇസ്ലാമി), കെ. നജീബ് മൗലവി (സംസ്ഥാന ജംഇയ്യത്തുൽ ഉലമ), കടക്കൽ അബ്ദുൽ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), ടി.കെ. അഷ്റഫ് (വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ), അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ (മർക്കസുദ്ദഅ്വ), ഡോ. ഫസൽഗഫൂർ (എം.ഇ.എസ്), കെ.പി. ഫസലുദ്ദീൻ (എം.എസ്.എസ്), പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ (ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ) എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP