Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാളയിൽ യുവതിയുടെ മൃതദേഹം വീട്ടിനുള്ളിൽ; ഭർത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നു സംശയം; ഷഹൻസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മാളയിൽ യുവതിയുടെ മൃതദേഹം വീട്ടിനുള്ളിൽ; ഭർത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നു സംശയം; ഷഹൻസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വീട്ടിനുള്ളിൽ യുവതി മരിച്ച നിലയിൽ. തൃശ്ശൂർ മാള പുത്തൻചിറ കടമ്പോട്ട് സുബൈറിന്റെ മകൾ റഹ്മത്തിനെ(30)യാണ് വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിത്തിൽ ഭർത്താവ് ഷഹൻസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയം.

വടക്കേക്കരയിലുള്ള ഷഹൻസാദിന്റെ പിതാവ് അറിയിച്ചത് അനുസരിച്ച് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വീട്ടിലുള്ളിൽ മൃതദേഹം കണ്ടത്. വ്യാഴാഴ്ച രാവിലെ ഒമ്പതും മൂന്നും വയസ്സുള്ള കുട്ടികളെ ഇയാൾ വടക്കേക്കരയിലെ സ്വന്തം വീട്ടിലാക്കിയ ശേഷം കടന്നുകളയുകയായിരുന്നു.

ഷഹൻസാദ് മക്കളുമായി ഇവിടെയെത്തിയിട്ടുണ്ടെന്നും മരുമകൾ ഇല്ലെന്നും എന്താണ് സംഭവമെന്ന് അന്വേഷിക്കാനും പിതാവ് സമീപവാസിയായ ഒരാളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സമീപവാസികൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രവാസിയായ ഷഹൻസാദ് നാട്ടിലെത്തി മത്സ്യക്കച്ചവടം നടത്തുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP