Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുഹൃത്തിനെ കൊലപ്പെടുത്തിയത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന്; നല്ലളം സ്വദേശി നൗഫൽ അസീസിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും

സുഹൃത്തിനെ കൊലപ്പെടുത്തിയത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന്; നല്ലളം സ്വദേശി നൗഫൽ അസീസിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും

കെ വി നിരഞ്ജൻ

കോഴിക്കോട്: മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. പയ്യാനക്കൽ സ്വദേശി സുധീർ ബാബുവിനെ (32) കൊലപ്പെടുത്തിയ കേസിൽ നല്ലളം സ്വദേശി നൗഫൽ അസീസിനെയാണ് (26) കോഴിക്കോട് രണ്ടാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻറ് സെഷൻസ് കോടതി ജഡ്ജി അനന്ത കൃഷ്ണ നവാഡ ശിക്ഷിച്ചത്. 2018 നവംബർ അഞ്ചിന് കോഴിക്കോട്ടെ ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ വെച്ച് ഇഷ്ടിക ഉപയോഗിച്ച് ഇടിച്ച് കൊന്നു എന്നാണ് കേസ്.

രണ്ടാം പ്രതി അൻസാറിനെ വെറുതെവിട്ടു. കൊലക്കുറ്റത്തിന് ജീവപര്യന്തവും അരലക്ഷവും തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. കൊലക്ക് ശേഷം പ്രതികൾ കണ്ണൂരും കോയമ്പത്തൂരും ഒളിവിൽ കഴിഞ്ഞിരുന്നു. ഒന്നാം പ്രതി നൗഫലിനെ ജില്ല ജയിൽ പരിസരത്തു വെച്ചും വെറുതെവിട്ട അൻസാറിനെ ഒലവക്കോട് നിന്നുമാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയെ വെറുതെ വിട്ടതിനെതിരെ പ്രൊസിക്യൂഷൻ അപ്പീൽ നൽകും.

ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ എ ഉമേഷ്, ടൗൺ ഇൻസ്പെക്ടറായിരുന്ന ടി കെ ബിനു, പന്നിയങ്കര എസ് ഐ എം കെ രഞ്ജിത്ത്, ടൗൺ എസ് ഐ സുഭാഷ് ചന്ദ്രൻ, എസ് ഐ സുബ്രഹ്മണ്യൻ, എ എസ് ഐ പ്രകാശൻ, എ എസ് ഐ മുഹമ്മദ് സബീർ, സി പി ഒ അനിൽ കുമാർ, ക്രൈംസ്ക്വാഡ് അംഗങ്ങളായ എ എസ് ഐ മോഹൻദാസ്, മനോജ്, അബ്ദുറഹ്മാൻ, സി പി ഒമാരായ സുജിത്ത്, രമേശ് ബാബു, ഷാഫി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP