Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഗർഭിണിയായ കാമുകിയെയും മകനെയും കാമുകൻ കൊലപ്പെടുത്തിയ കേസ്: മൂന്നുവർഷം മുമ്പത്തെ കേസിന്റെ വിചാരണ ഡിസംബർ 21ന്; മലപ്പുറം വെട്ടിച്ചിറ സ്വദേശിയായ പ്രതി അരുംകൊല നടത്തിയത് അവിഹിതബന്ധം പുറത്തറിയുമെന്ന് ഭയന്ന്

ഗർഭിണിയായ കാമുകിയെയും മകനെയും കാമുകൻ കൊലപ്പെടുത്തിയ കേസ്: മൂന്നുവർഷം മുമ്പത്തെ കേസിന്റെ വിചാരണ ഡിസംബർ 21ന്; മലപ്പുറം വെട്ടിച്ചിറ സ്വദേശിയായ പ്രതി അരുംകൊല നടത്തിയത് അവിഹിതബന്ധം പുറത്തറിയുമെന്ന് ഭയന്ന്

ജംഷാദ് മലപ്പുറം

മലപ്പുറം: അവിഹിത ബന്ധം പുറത്തറിയുമെന്ന് ഭയന്ന് ഗർഭിണിയായ കാമുകിയേയും മകനെയും കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഡിസംബർ 21ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ ആരംഭിക്കും. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് ആരംഭിക്കേണ്ടിയിരുന്ന വിചാരണ പ്രതിഭാഗം അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

തുവ്വപ്പാറ പല്ലിക്കണ്ടം സ്വദേശിനി വലിയപീടിയേക്കൽ മരക്കാരിന്റെ മകൾ ഉമ്മുസൽമ (28), ഏക മകൻ മുഹമ്മദ് ദിൽഷാദ് (7), നവജാതശിശു എന്നിവരാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകനായിരുന്ന വെട്ടിച്ചിറ കരിപ്പോൾ സ്വദേശി ചാലിയത്തൊടി ശരീഫാണ്(40) കേസിലെ പ്രതി. കൊലനടത്തിയ ശേഷം പഴക്കംചെന്ന മൃതദേഹങ്ങൾ കിടപ്പുമുറിയിൽ പുഴുവരിച്ച് കിടക്കുന്ന നിലയിലായിരുന്നു.

കാവുംപുറം സ്‌കൂളിൽ രണ്ടാംക്ലാസ് വിദ്യാർത്ഥിയായ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു ഉമ്മുസൽമ. നേരത്തെ മൂന്നു വിവാഹം കഴിച്ച ഉമ്മുസൽമയെ കാമുകനായ പ്രതി നിരന്തരം സന്ദർശിക്കാറുണ്ടായിരുന്നു. പ്രതിയിൽ നിന്നും ഉമ്മുസൽമ ഗർഭം ധരിച്ചു. ഇക്കാര്യം തന്റെ ഭാര്യ അറിയുമെന്ന ഭീതിയിൽ 2017 മെയ് 22ന് രാവിലെ 10 മണിക്ക് ഉമ്മുസൽമ താമസിക്കുന്ന വീട്ടിലെത്തിയ പ്രതി ഉമ്മുസൽമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

തുടർന്ന് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു. സംഭവം കണ്ട മകനെയും പ്രതി ഷാൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയും കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പൂർണ്ണ ഗർഭിണിയായ ഉമ്മുസൽമ അക്രമത്തിനിടെ പ്രസവിച്ചു. ഈ കുഞ്ഞും മരണപ്പെട്ടു. മെയ് 25ന് വീടിനകത്തു നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 2017 ജുൺ നാലിന് കരിപ്പോളിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി സി ഐ കെ എം സുലൈമാൻ പ്രതി ഷരീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉമ്മുസൽമയുടെ വീടുപണിക്ക് വന്നപ്പോഴാണ് പ്രതി അടുപ്പത്തിലാവുന്നത്.

മൊബൈൽ ഉപയോഗിക്കാത്ത പ്രതി മറ്റു ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോണിൽ നിന്നാണ് ഉമ്മുസൽമയെ വിളിച്ചിരുന്നത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാവുന്നത്. ഇതിനിടെ കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ ആത്മഹത്യക്കും ശ്രമിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP