Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രണയ വിവരമറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ ആക്രമിച്ചതുകൊലപ്പെടുത്താൻ ഉറച്ച്; പാരിപ്പള്ളി സ്വദേശി ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പ്രവീണിന് 14 വർഷം തടവ്

പ്രണയ വിവരമറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ ആക്രമിച്ചതുകൊലപ്പെടുത്താൻ ഉറച്ച്; പാരിപ്പള്ളി സ്വദേശി ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പ്രവീണിന് 14 വർഷം തടവ്

മറുനാടൻ മലയാളി ബ്യൂറോ

കൊ​ല്ലം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് 14 വ​ർ​ഷ​വും പ​ത്ത് മാ​സ​വും ത​ട​വ് ശി​ക്ഷ. പാ​രി​പ്പ​ള്ളി ക​രി​മ്പാ​ലൂ​ർ സാ​ഗ​ര​യി​ൽ ഷാ​ജി​യെ കൊലപ്പെടുത്താൻ ശ്രമിച്ച പാ​രി​പ്പ​ള്ളി വി​ല്ലേ​ജി​ൽ ക​രി​മ്പ​ല്ലൂ​ർ ചേ​രി​യി​ൽ, പ​ത്മ നി​വാ​സി​ൽ പ്ര​വീ​ണി​നെ​യാ​ണ് (50) കൊ​ല്ലം അ​ഡീ​ഷ​ന​ൽ അ​സി. സെ​ഷ​ൻ​സ്​ ജ​ഡ്ജ് എ. ​സ​മീ​ർ ശി​ക്ഷി​ച്ച​ത്. 31,500 രൂ​പ പി​ഴയും അടയ്ക്കണം. പി​ഴ ഒ​ടു​ക്കാ​തി​രു​ന്നാ​ൽ 11 മാ​സം കൂ​ടി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. ര​ണ്ടാം​പ്ര​തി ബാ​ബു, മൂ​ന്നാം​പ്ര​തി ബാ​ബു​രാ​ജ്, നാ​ലാം​പ്ര​തി സു​ധീ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ കേ​സ്​ പ്ര​ത്യേ​ക വി​ചാ​ര​ണ​ക്കാ​യി ഉ​ത്ത​ര​വി​ട്ടു.

രണ്ടാം പ്രതി ബബുവിന്റെ മകളുമായി പ്രണയത്തിലായിരുന്നു ഷാജി. ഇതറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ വീടുകയറി ആക്രമിക്കുകയായിരുന്നു. 2010 ന​വം​ബ​ർ ഒ​മ്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ര​ണ്ടാം പ്ര​തി​യു​ടെ മ​ക​ളു​മാ​യി സ്​​നേ​ഹ​ത്തി​ലാ​യി​രു​ന്ന ഷാ​ജി​യെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച ഷാ​ജി​യു​ടെ അ​ച്ഛ​ൻ സോ​മ​നെ​യും അ​മ്മ സ​ര​ള​യെ​യും ഗ​ർ​ഭി​ണി​യാ​യ സ​ഹോ​ദ​രി സി​ന്ധു​വി​നെ​യും ആ​ക്ര​മി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഒ​ന്നാം​പ്ര​തി പ്ര​വീ​ണി​നൊ​പ്പം ക​രി​മ്പാ​ലൂ​ർ ബി​നു നി​വാ​സി​ൽ ബാ​ബു, സ​ര​സ്വ​തി മ​ന്ദി​ര​ത്തി​ൽ കൊ​ച്ചു​ബേ​ബി എ​ന്ന ബാ​ബു​രാ​ജ്, സ​ഹോ​ദ​ര​ൻ വ​ലി​യ ബേ​ബി എ​ന്നു​വി​ളി​ക്കു​ന്ന സു​ധീ​ർ, എം.​എ​സ്. സ​ദ​ന​ത്തി​ൽ മ​ധു​സൂ​ദ​ന​ൻ പി​ള്ള എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.

പാ​രി​പ്പ​ള്ളി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്​​പെ​ക്ട​റാ​യി​രു​ന്ന എ​ൻ. ഗി​രീ​ഷാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. േപ്രാ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ വി. ​വി​നോ​ദ്, എ. ​നി​യാ​സ്, എ​സ്. ശാ​ലി​നി എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP