Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാറിലെ വാക്കേറ്റത്തിനും സംഘർഷത്തിനും ഒടുവിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചെന്ന കേസ്: തിരുവല്ലയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

ബാറിലെ വാക്കേറ്റത്തിനും സംഘർഷത്തിനും ഒടുവിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചെന്ന കേസ്: തിരുവല്ലയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

എസ്.രാജീവ്

തിരുവല്ല : ബാറിനുള്ളിൽ വെച്ചുണ്ടായ വാക്കേറ്റത്തിനും തുടർന്നുണ്ടായ സംഘർഷത്തിനുമിടെ സുഹൃത്തായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. തിരുവല്ല കുളക്കാട് യമനാ നഗറിൽ ദർശന വീട്ടിൽ സ്റ്റോയി വർഗീസ് ( 21 ) , കാട്ടൂക്കര ശങ്കരമംഗലത്ത് താഴ്ചയിൽ രാഹുൽ മനോജ് ( 25 ) എന്നിവരാണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. തിരുവല്ല ചുമത്ര ചൂർക്കുഴിയിൽ വീട്ടിൽ പ്രദീപ് കുമാർ ( 30 ) നാണ് കുത്തേറ്റത്.

മാസം പതിനാറാം തീയതി രാത്രി 10 മണിയോടെ പുളിക്കീഴ് ഇന്ദ്രപ്രസ്ഥ ബാറിന് മുമ്പിലായിരുന്ന കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടായതോടെ ബാർ ജീവനക്കാർ സംഘത്തെ ബാറിന് പുറത്താക്കി. തുടർന്ന് ബാറിന് പുറത്ത് വെച്ചുണ്ടായ സംഘർഷത്തിലാണ് പ്രദീപിന് കുത്തേറ്റത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ ഇരുവരുടെയും വീടുകളിൽ നിന്നും സി ഐ ടി രാജപ്പൻ , എസ് ഐ മാരായ സന്തോഷ്, ബേബി, സി പി ഒ മാരായ ദിനേശ്, അഖിലേഷ് , തുളസി, വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കഞ്ചാവ് കടത്ത് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP