Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുറി ഒഴിപ്പിക്കാനെത്തിയ കെട്ടിട ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊല്ലാൻ ശ്രമം; നാടകീയ സംഭവം നടന്നത് കോടതി ജീവനക്കാരും പൊലീസും നോക്കി നിൽക്കെ; ഒളിവിൽ കഴിയുന്ന പ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി

മുറി ഒഴിപ്പിക്കാനെത്തിയ കെട്ടിട ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊല്ലാൻ ശ്രമം; നാടകീയ സംഭവം നടന്നത് കോടതി ജീവനക്കാരും പൊലീസും നോക്കി നിൽക്കെ; ഒളിവിൽ കഴിയുന്ന പ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: കെട്ടിട മുറി ഒഴിപ്പിക്കാനെത്തിയ കെട്ടിട ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊല്ലാൻ ശ്രമം. നാടകീയ സംഭവം നടന്നത് കോടതി വിധി നടപ്പാക്കാൻ കെട്ടിടഉടമ പൊലീസ് അകമ്പടിയോടെ എത്തിയപ്പോൾ. പ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി. കോടതി ജീവനക്കാരും പൊലീസും നോക്കി നിൽക്കെയാണ് കെട്ടിട ഉടമയെ പെട്രോൾ ഒഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ ഒളിവിൽ കഴിയുന്ന കടയുടമയുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി.

പാണ്ടിക്കാട് കുന്നുമ്മൽ അബ്ദുൽ നാസർ (36)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളിയത്. കോട്ടക്കൽ സ്വദേശിയായ മുഹമ്മദലി (42)നെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിക്കാരന്റെയും സഹോദരങ്ങളുടെയും കൈവശത്തിൽ പാണ്ടിക്കാട് ബസ് സ്റ്റാന്റിനടുത്തുള്ള കെട്ടിടത്തിൽ കെ എം ടി ടെക്സറ്റൈൽസ് എന്ന പേരിൽ സ്ഥാപനം നടത്തി വരികയായിരുന്നു പ്രതി. കെട്ടിടമുറി ഒഴിഞ്ഞു തരണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് മുഹമ്മദലി മഞ്ചേരി മുൻസിഫ് കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി നേടുകയും ചെയ്തു.

വിധി നടപ്പിലാക്കാൻ പൊലീസ് അകമ്പടിയോടെ കോടതി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് നാടകീയമായ സംഭവം നടന്നത്. അരയിൽ സൂക്ഷിച്ച പെട്രോൾ നിറച്ച പ്ലാസ്റ്റിക് കുപ്പി പുറത്തെടുത്ത് പരാതിക്കാരനുമേൽ ഒഴിക്കുകയും തീ കൊളുത്താൻ ശ്രമിക്കുകയുമായിരുന്നു. പാണ്ടിക്കാട് പൊലീസാണ് കേസന്വേഷിക്കുന്നത്.പലതവണ വാടകക്കാരനായ പാണ്ടിക്കാട് കുന്നുമ്മൽ അബ്ദുൽ നാസറിനോട് കെട്ടിട ഉടമ കോട്ടക്കൽ സ്വദേശിയായ മുഹമ്മദലി റൂം ഒഴിഞ്ഞു തരാൻ ആവശ്യപ്പെട്ടിട്ടും നിരാകരിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിനെ തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നു മുഹമ്മദലി റൂം ഒഴിഞ്ഞു കിട്ടാനായി നേരിട്ട് കോടതിയെ സമീപിച്ചത്. ഇതിൽ നാസറിന് അരിശം ഉണ്ടായിരുന്നു. പിന്നീട് കോടതി നാസർ നടത്തിവരികയായിരുന്ന പാണ്ടിക്കാട് ബസ് സ്റ്റാന്റിനടുത്തുള്ള കെട്ടിടത്തിലെ കെ എം ടി ടെക്സറ്റൈൽസ് എന്ന റൂം ഒഴിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാനായി മുഹമ്മദലി കോടതി ഉദ്യോഗസ്ഥർക്കും, പൊലീസിനും ഒപ്പം വരുമ്പോഴാണ് ഇവർക്കു മുന്നിൽവെച്ച് നാസർ തീ കൊളുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP