Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ഥിരമായ വഴക്കും വാക്കേറ്റവും ഇന്ന് വഴുതി വീണത് അക്രമത്തിലേക്ക്; തിരുവനന്തപുരം പേരൂർക്കടയിൽ ഭർത്താവ് ഭാര്യയെ അടിച്ച് കൊന്നു

സ്ഥിരമായ വഴക്കും വാക്കേറ്റവും ഇന്ന് വഴുതി വീണത് അക്രമത്തിലേക്ക്; തിരുവനന്തപുരം പേരൂർക്കടയിൽ ഭർത്താവ് ഭാര്യയെ അടിച്ച് കൊന്നു

അരുൺ ജയകുമാർ

തിരുവനന്തപുരം: ഭാര്യയെ തലയ്ക്ക് അടിച്ച കൊന്ന് ശേഷം ഭർത്താവ് കടന്നു കളഞ്ഞു.ഗോമതി അമ്മ(75) ആണ് കൊല്ലപ്പെട്ടത്. 80 വയസുകാരനായ ബാലകൃഷ്ണനാണ് ഇവരുടെ തലയ്ക്ക് അടിച്ചത്.തിരുവനന്തപുരം പേരൂർക്കട മണ്ണാമൂല ജംഗ്ഷന് സമീപമാണ് സംഭവം.ഇവർ തമ്മിൽ സ്ഥിരമായി വഴക്ക് നടക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്ബാലകൃഷ്ണനെ പിന്നീട് വർക്കലയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു.

.ഇന്ന് വൈകിട്ട് വാക്ക് തർക്കത്തെ തുടർന്ന് കയ്യേറ്റം നടന്നു.കൈയിൽ കിട്ടിയ സാധനം ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച ബാലകൃഷ്ണൻ വർക്കലയിലെ സഹോദരിയുടെ വീട്ടിൽ പോയി വിവരം അറിയിച്ചു. മകനും ഭാര്യയും വീടിന്റെ മുകളിലാണ് താമസിക്കുന്നത്. വീടിനടുത്തായി മകളും മരുമകനും താമസിക്കുന്നുണ്ട്.പൊലീസ് കേസെടുത്തു.പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം കൊണ്ടുപോയി.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP