Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാടകയെ ചൊല്ലിയുള്ള തർക്കം; മത്സ്യവ്യാപാരിയുടെ കുത്തേറ്റ് കരാറുകാരൻ കൊല്ലപ്പെട്ടു; കുത്തേറ്റ് മരിച്ചത് ഞാറയ്ക്കൽ സ്വദേശി ഇസ്മയിൽ; വാടകപ്രശ്‌നമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ്; മത്സ്യവ്യാപാരിയായ ഷാജഹാൻ അറസ്റ്റിലായി

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: മത്സ്യവിൽപ്പന കമ്പോളത്തിലെ വാടകയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കരാറുകാരനെ മത്സ്യവ്യാപാരി കുത്തിക്കൊന്നു. അഞ്ചാലുംമൂട് പനയം ചന്തയിലാണ് സംഭവം. ചന്ത ലേലത്തിനെടുത്ത് നടത്തിയിരുന്ന ഞാറയ്ക്കൽ സ്വദേശി ഇസ്മയിലാണ് കുത്തേറ്റ് മരിച്ചത്. ഇതേ ചന്തയിലെ മൽസ്യ കച്ചവടക്കാരനായ നീരാവിൽ സ്വദേശി ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു കൊലപാതകം. ചന്ത ലേലത്തിനെടുത്ത് നടത്തിയിരുന്ന ഇസ്മയിലും മൽസ്യവിൽപനക്കാരനായ ഷാജഹാനും തമ്മിൽ കഴിഞ്ഞ കുറേ നാളുകളായി വാടകയെ ചൊല്ലി തർക്കമുണ്ട്. ഇന്നും ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടയിൽ മീൻ മുറിക്കാൻ ഉപയോഗിക്കുന്ന കത്തികൊണ്ട് ഷാജഹാൻ ഇസ്മയിലിനെ കുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തിയ ഷാജഹാൻ ഇസ്മയലിൽ ആക്രമിച്ചെന്ന് കാട്ടി പരാതി നൽകി. പൊലീസിന്റെ നിർദ്ദേശാനുസരണം ആശുപത്രിയിൽ അഡ്‌മിറ്റായ പ്രതിയെ അവിടെ നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു.പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇസ്മയിലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP