Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാമാരിയുടെ ദുരിത കാലത്ത് പോലും രാജ്യത്ത് ആരും പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ല; ദീനദയാൽ ഉപാധ്യായയുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

മഹാമാരിയുടെ ദുരിത കാലത്ത് പോലും രാജ്യത്ത് ആരും പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ല; ദീനദയാൽ ഉപാധ്യായയുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രയത്‌നിച്ച നേതാവായിരുന്നു പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ജനസംഘം നേതാവായിരിക്കെ പാവപ്പെട്ടവർക്ക് ഭൂമി ലഭിക്കാൻ ഭൂപരിഷ്‌കരണ നിയമം ഉൾപ്പെടെയുള്ള ആശയങ്ങൾ ലക്ഷ്യമിട്ട് അദ്ദേഹം പ്രവർത്തിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനമെന്ന ഗാന്ധിയൻ ദർശനത്തിൽ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യോദയ സങ്കൽപ്പം.

പാവപ്പെട്ടവർക്ക് ഭൂമി, വീട്, കുടിവെള്ളം എന്നിവ ലഭ്യമാക്കണമെന്ന ദീനദയാൽജിയുടെ ആശയങ്ങൾ വലിയൊരളവ് യഥാർത്ഥ്യമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിജി നയിക്കുന്ന സർക്കാരിന് കഴിഞ്ഞു. അന്ത്യോദയ അന്ന യോജന ഉൾപ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സാധാരണക്കാർക്ക് ഭക്ഷണം ഉറപ്പു വരുത്തി. മഹാമാരിയുടെ ദുരിത കാലത്ത് പോലും രാജ്യത്ത് ആരും പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടായില്ലെന്നും വികസിത രാജ്യമെന്ന ആശയം യാഥാർത്ഥ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ദീനദയാൽ ഉപാധ്യായ അനുസ്മരണത്തോടനുബന്ധിച്ച് ഉള്ളൂരിൽ നടന്ന പുഷ്പാർച്ചനക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദീനദയാൽ ജയന്തിയുടെ ഭാഗമായി ഉള്ളൂരിൽ ഗൃഹ സമ്പർക്ക പരിപാടിയിലും മന്ത്രി പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP