Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡിൽ കുത്തുപാളയെടുത്തു ടൂറിസം മേഖല; മൂന്നാറിലെ വൻകിട ഹോട്ടലുകളും റിസോർട്ടുകളും വിൽക്കുന്നു

കോവിഡിൽ കുത്തുപാളയെടുത്തു ടൂറിസം മേഖല; മൂന്നാറിലെ വൻകിട ഹോട്ടലുകളും റിസോർട്ടുകളും വിൽക്കുന്നു

സ്വന്തം ലേഖകൻ

മൂന്നാർ: കോവിഡ് കാലം ഏറ്റവും തകർത്തെറിഞ്ഞ മേഖലയാണ് കേരളത്തിലെ ടൂറിസം രംഗം. വിനോദ സഞ്ചാരികളുടെ പറുദീസയായിരുന്ന മുന്നാർ പോലും എല്ലാ അർത്ഥത്തിലും തകർന്നു കഴിഞ്ഞു. മുന്നാറിലെ വൻകിട ഹോട്ടലുകളും റിസോർട്ടുകളും അടക്കം വലിയ പ്രതിസന്ധിയെ നേരിടുകയാണ്. കടം പെരുകി പിടിച്ചുനിൽക്കാൻ കഴിയാത്തതുമൂലം മൂന്നാറിലെ വൻകിട ഹോട്ടലുകളും റിസോർട്ടുകളും വിൽക്കുകയാണ് ഇപ്പോൾ.

പള്ളിവാസൽ, പഴയ മൂന്നാർ, മൂന്നാർ ടൗൺ എന്നിവിടങ്ങളിലെ പന്ത്രണ്ടോളം വൻകിട സ്ഥാപനങ്ങളാണ് ഉടമകൾ വിൽക്കാനൊരുങ്ങുന്നത്. മൂന്നാർ കോളനി, ചിത്തിരപുരം, ചിന്നക്കനാൽ മേഖലകളിൽ ഒട്ടേറെ ചെറുകിട ലോഡ്ജുകളും കടബാധ്യത മൂലം വിൽക്കാനിട്ടിരിക്കുകയാണ്.

ചില വലിയ റിസോർട്ടുകൾ ഇതിനോടകം വിറ്റുകഴിഞ്ഞു. 2018-ലെ പ്രളയംമുതൽ വിനോദസഞ്ചാര മേഖലയ്ക്ക് ഏറ്റ തിരിച്ചടിയാണ് സ്ഥാപനങ്ങൾ വിറ്റഴിക്കാൻ ഉടമകളെ നിർബന്ധിതരാക്കിയത്. കോടികൾ ബാങ്കുവായ്പയെടുത്താണ് പലരും നക്ഷത്ര ഹോട്ടലുകൾ കെട്ടിപ്പൊക്കിയത്. നല്ലരീതിയിൽ മൂന്നാറിലെ വിനോദസഞ്ചാര മേഖല പോകുന്നതിനിടയിലാണ് 2018-ലെ പ്രളയമുണ്ടായത്. ഇതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികൾ എത്താതായി.

2019 അവസാനത്തോടെ ചെറിയ അനക്കംവെച്ചു തുടങ്ങിയെങ്കിലും 2020-ലെ കോവിഡ് വ്യാപനം എല്ലാ പ്രതീക്ഷകളും തകർത്തു.കഴിഞ്ഞ എട്ടുമാസമായി പൂട്ടിയിട്ടിരിക്കുന്ന സ്ഥാപനങ്ങളിലെ വൈദ്യുതി, ഫോൺ, കേബിൾ ബില്ലുകളും അത്യാവശ്യ ജീവനക്കാരുടെ ശമ്പളത്തിനു മായി മാസത്തിൽ ഒരുലക്ഷത്തിലധികം രൂപ കൈയിൽനിന്ന് മുടക്കേണ്ട അവസ്ഥയിലാണ് ഉടമകൾ. ഇതുകൂടാതെയാണ് ബാങ്കുകളിലെ വായ്പ കുടിശ്ശികയും.

വരുമാനമില്ലാതായതോടെ കടം പെരുകി ജപ്തി ഭയന്നാണ് സ്ഥാപനങ്ങൾ വിൽക്കാൻ ഉടമകൾ ഒരുങ്ങുന്നത്. രണ്ടുവർഷമായി തകർന്നുകിടക്കുന്ന മൂന്നാറിലെ ടൂറിസം മേഖലയുടെ പുരോഗതിക്ക് സർക്കാർ സഹായങ്ങൾ പ്രഖ്യാപിക്കാത്തത് മേഖലയുടെ തിരിച്ചുവരവിൽ പ്രതീക്ഷയില്ലാതാക്കിയെന്ന് ഉടമകൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP