Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്നാറിൽ എത്തി മണി മാപ്പു പറയണം ടിവിയിൽ മാപ്പു ചോദിക്കണ്ടെന്ന് പറഞ്ഞ് പെമ്പിളൈ ഒരുമൈ സമരം തുടരുന്നു; തന്നോട് ചോദിച്ചിട്ടല്ല സമരം ആരംഭിച്ചത്; സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടില്ലെന്ന് മണി; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനിൽ പരാതി

മൂന്നാറിൽ എത്തി മണി മാപ്പു പറയണം ടിവിയിൽ മാപ്പു ചോദിക്കണ്ടെന്ന് പറഞ്ഞ് പെമ്പിളൈ ഒരുമൈ സമരം തുടരുന്നു; തന്നോട് ചോദിച്ചിട്ടല്ല സമരം ആരംഭിച്ചത്; സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടില്ലെന്ന് മണി; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനിൽ പരാതി

മൂന്നാർ: പെമ്പിളൈ ഒരുമൈയോട് സമരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടില്ലെന്ന് മന്ത്രി എം.എം. മണി. തന്നോട് ചോദിച്ചിട്ടല്ല സമരം ആരംഭിച്ചത്. തെറ്റിദ്ധാരണ ഉണ്ടായതിനാലാണ് ഖേദം രേഖപ്പെടുത്തിയത്. പാപ്പാത്തിച്ചോലയിൽ ടോം സക്കറിയ ഭൂമി കൈയേറിയിട്ടില്ല എന്നും മണി പറഞ്ഞു. എന്നാൽ സമരം നിർത്താൻ താൻ ആവശ്യപ്പെടില്ലെന്നും മണി പറഞ്ഞു. അവർ ആറ് പേരല്ലേയെന്നും അദ്ദേഹം പരിഹസിച്ചു.

എം.എം. മണി നേരിട്ട് മൂന്നാറിൽ എത്തി മാപ്പുപറയണമെന്ന് ഉപരോധത്തിന് നേതൃത്വം നൽകുന്ന പെമ്പിളൈ ഒരുമ നേതാവ് ഗോമതി അഗസ്റ്റിൻ പറഞ്ഞു. രാത്രി വൈകിയിലും പെമ്പിളൈ ഒരുമൈ പ്രവർത്തകർ സമരം തുടരുകയാണ്. രാഷ്ട്രീയ പാർട്ടികൾ ആരും പ്രതിഷേധിച്ചോട്ടെ, ഇവിടെ മൂന്നാറിൽ എത്തി മണി മാപ്പു പറയണം ടിവിയിൽ മാപ്പു ചോദിക്കണ്ട. അല്ലാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നും ഗോമതി പറഞ്ഞു.

മണി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പഴയ മൂന്നാർ റോഡ് ഉപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചത് നാടകീയ അവസ്ഥ സൃഷ്ടിച്ചിരുന്നു. ഗോമതി ഉൾപ്പെടെ നാല് സ്ത്രീ നേതാക്കളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. പ്രതിഷേധത്തിനിടെ റോഡിൽകിടന്ന പെമ്പിളൈ ഒരുമ നേതാവ് ഗോമതിയെ പൊലീസ് നീക്കാൻ ശ്രമിച്ചത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും സൃഷ്ടിച്ചു. പ്രവർത്തകർ റോഡിനു സമീപം ഇരുന്ന് പ്രതിഷേധിക്കുകയാണ്. കൂടുതൽ വനിതാ പൊലീസിനെ സ്ഥലത്ത് എത്തിച്ചു. മണി കാലിൽ വീണു മാപ്പു പറയണമെന്ന് ഗോമതി ആവശ്യപ്പെട്ടു. മണി മന്ത്രിയായതു സ്ത്രീകളുടെ വോട്ടുകൊണ്ടാണ്. മണി രാജിവയ്ക്കണമെന്നും ഗോമതി ആവശ്യപ്പെട്ടു.

എം.എം.മണിയെ വെറുതെവിടില്ല. ബോണസിനും ശമ്പളത്തിനും വേണ്ടിയാണ് പെമ്പിളൈ ഒരുമ സമരം ചെയ്തത്. മണി പാർട്ടിയിൽ ഇരിക്കാനും മന്ത്രിസ്ഥാനത്ത് ഇരിക്കാനും യോഗ്യനല്ല. മൂന്നാറിലെ കയ്യേറ്റങ്ങൾക്ക് പിന്നിൽ സി.പി.എം ആണ്. തൊഴിലാളികൾക്കെതിരെയാണ് സിപിഎമ്മെന്നും ഗോമതി ആരോപിച്ചു. ജീവൻ പോകുന്നത് വരെ സമരം ചെയ്യുമെന്നും അവർ പറഞ്ഞു. സമരത്തിലെ മറ്റൊരു സ്ത്രീ ആത്മഹത്യാ ഭീഷണിയും മുഴക്കി.

മന്ത്രിവരാതെ ഉപരോധത്തിൽ നിന്നും പിന്നോട്ട് പോവില്ലെന്ന് നേതാവ് ഗോമതി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ ഗോമതി പൊട്ടിക്കരയുകയും ചെയ്തു. സ്ത്രീവോട്ടുനേടി സ്ത്രീകളെ അപമാനിക്കാൻ അനുവദിക്കില്ല. സ്ത്രീകളുടെ ശക്തി മന്ത്രി അറിയുമെന്നും ഗോമതി പറഞ്ഞു. മന്ത്രി പറയുന്നത് അനുസരിച്ചാണ് പൊലീസ് നീങ്ങുന്നത്. അത്രയും മോശമായ പ്രസ്താവനയാണ് മന്ത്രി നടത്തിയത്. സമരത്തിനിടെ എന്താണ് മന്ത്രി കണ്ടത്? നിങ്ങൾക്കും വീട്ടിൽ ഭാര്യയും പെൺകുട്ടികളും ഇല്ലേ എന്നും നേതാക്കൾ ചോദിച്ചു.

എം.എം. മണി പെമ്പിളൈ ഒരുമ പ്രവർത്തകരോട് മാപ്പുപറയണമെന്ന് സിപിഐ

മോശം പരാമർശം നടത്തിയ മന്ത്രി എം.എം. മണി പെമ്പിളൈ ഒരുമ പ്രവർത്തകരോട് മാപ്പുപറയണമെന്ന് സിപിഐ. മണി മൂന്നാറിൽ ചെന്ന് പെമ്പിളൈ ഒരുമ പ്രവർത്തകരോട് മാപ്പുപറയണമെന്ന് സിപിഐ അസി. സെക്രട്ടറി സത്യൻ മൊകേരി ആവശ്യപ്പെട്ടു. എതിരാളികൾക്ക് വടികൊടുക്കുന്ന നടപടികളാണ് മണിയുടേത്. പാർട്ടിയും സർക്കാരും ഇത് അവസാനിപ്പിക്കണമെന്നും സത്യൻ മൊകേരി ചാനൽ ചർച്ചയിൽ ആവശ്യപ്പെട്ടു.

സംഭവത്തിൽ മണി നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇത് സ്വീകരിക്കാൻ പെമ്പിളൈ ഒരുമ പ്രവർത്തകർ തയാറായിരുന്നില്ല. മണി നേരിട്ട് മൂന്നാറിലെത്തി മാപ്പു പറയണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇത് ശരിവയ്ക്കുന്നതാണ് സിപിഐ നേതാവിന്റെ ഇപ്പോഴത്തെ പ്രതികരണം. എം.എം. മണിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്. വഴിയെ പോകുന്നവരെല്ലാം പറയുന്നതിനോട് പ്രതികരിക്കേണ്ട ആവശ്യമില്ല. ഏതു ഭാഷയിൽ സംസാരിക്കണമെന്ന് മന്ത്രിമാർ തന്നെ ആലോചിക്കട്ടെ. സംസാരം മന്ത്രിപദത്തിന് ചേരുന്നതാണോയെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

എം.എം മണിക്കെതിരെ പരോക്ഷവിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും രംഗത്തെത്തിയിരുന്നു. വാർത്തയുണ്ടാക്കാൻ എന്തും വിളിച്ച് പറയുന്നവർ ഇരിക്കുന്ന കസേരയുടെ വില നോക്കണം. ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും ഇവരുടെ സ്ഥാനം. വിവരക്കേട് പറയാൻ മടിയില്ലാത്തവർ നാട്ടിലുണ്ട്. അത്തരക്കാർക്ക് മറുപടിയില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP