Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുനമ്പം ഹാർബറിലെത്തി ഇതര സംസ്ഥാന വള്ളങ്ങളെ തടഞ്ഞ് പൊലീസും ആരോഗ്യ വകുപ്പും; നടപടി ലോക്ക് ഡൗൺ ചട്ടം ലംഘിച്ച് കേരള തീരത്ത് മത്സ്യബന്ധം നടത്തിയതിന്

മറുനാടൻ ഡെസ്‌ക്‌

ചെറായി: കടലിൽ ചൂണ്ടയിട്ട് മത്സ്യം പിടിച്ചശേഷം മുനമ്പം ഹാർബറിൽ വില്പന നടത്താൻ എത്തിയ ഇതരസംസ്ഥാന ഫൈബർ വള്ളങ്ങളെ പൊലീസും ആരോഗ്യവകുപ്പും ചേർന്ന് തടഞ്ഞു. ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് തമിഴ്‌നാട് മേഖലയിൽനിന്നും കടൽ മാർഗം കേരള തീരത്തെത്തി മത്സ്യബന്ധനം നടത്തിയതിനാണ് നടപടി.

മൂന്ന് വള്ളങ്ങളാണ് രാവിലെ മുനമ്പം തീരത്തെത്തിയത്. ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വന്നതോടെ ചൂണ്ട ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ ഇതരസംസ്ഥാന തൊഴിലാളികളും തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മേഖലയിലുള്ള മലയാളികളും ഫൈബർ വള്ളങ്ങളിൽ കൊച്ചി, മുനമ്പം തീരങ്ങളിൽ എത്തിയെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. പിന്നാലെയാണ് പൊലീസും ആരോഗ്യവകുപ്പ് അധികൃതരും പരിശോധന നടത്തിയത്.

കണ്ടെയ്ന്മെന്റ് സോൺ ആയ തിരുവനന്തപുരം പൊഴിയൂർ, ശക്തികുളങ്ങര മേഖലയിൽനിന്നും 60 ഫൈബർ വള്ളങ്ങളും 150-ൽ പരം മത്സ്യത്തൊഴിലാളികളും കടൽ-കര മാർഗം മുനമ്പം-കൊച്ചി മേഖലയിലേക്ക് എത്തുമെന്ന സൂചനയും പൊലീസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പും ജാഗ്രതയിലായിരുന്നു.

നിരവധി പേർ കടൽമാർഗം ഇനിയും എത്തുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കുന്നത് വരെ വള്ളങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ലകളിൽ മാത്രം മത്സ്യബന്ധനത്തിനു അനുവാദം നൽകാൻ ഫിഷറീസ് വകുപ്പ് അധികൃതരോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP