Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

മുണ്ടക്കയത്ത് വൃദ്ധരായ മാതാപിതാക്കളെ മകൻ പൂട്ടിയിട്ടു; അച്ഛൻ ചികിത്സയിലിരിക്കെ മരിച്ചു; മാനസികാസ്വാസ്ഥ്യമുള്ള അമ്മ ഗുരുതരാവസ്ഥയിൽ; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മുണ്ടക്കയത്ത് വൃദ്ധരായ മാതാപിതാക്കളെ മകൻ പൂട്ടിയിട്ടു; അച്ഛൻ ചികിത്സയിലിരിക്കെ മരിച്ചു; മാനസികാസ്വാസ്ഥ്യമുള്ള അമ്മ ഗുരുതരാവസ്ഥയിൽ; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ന്യൂസ് ഡെസ്‌ക്‌

മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് വൃദ്ധരായ മാതാപിതാക്കളെ ഭക്ഷണവും മരുന്നും നൽകാതെ മകൻ പൂട്ടിയിട്ടു. അവശനായ അച്ഛൻ പൊടിയൻ (80) മരിച്ചു. മാനസികാസ്വാസ്ഥ്യമുള്ള മാതാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാതാപിതാക്കൾ കിടക്കുന്ന കട്ടിലിൽ മകൻ പട്ടിയെ കെട്ടിയിട്ടിരുന്നു.

ആശാ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പൊലീസും ജനപ്രതിനിധികളും എത്തിയാണ് വൃദ്ധ ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ ചികിത്സയിലിരികെയാണ് പൊടിയൻ മരിച്ചത്.

സംഭവത്തിൽ അസ്വഭാവിക മരണത്തിൽ പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടത്തിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും മുണ്ടക്കയം സിഐ പറഞ്ഞു. സംഭവത്തിൽ ഇളയ മകൻ റെജിയെ പൊലീസ് തെരയുകയാണ്. ഇവരുടെ മൂത്തമകൻ 15 കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP