Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബലികഴിക്കുന്ന മൃഗത്തിന്റെ മാംസം രോഗി കഴിച്ചാൽ കാൻസർ അടക്കം ഭേദമാകുമെന്ന് വാഗ്ദാനം: അധികൃതർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച; മന്ത്രവാദത്തിന് ഉപയോഗിച്ചിരുന്നതു കൊടുവാളുകളും ബലി നടത്തിയ ശേഷമുള്ള കോഴിയടക്കമുള്ളവയുടെ അവശിഷ്ടങ്ങളും; നഗരസഭ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മന്ത്രവാദ കേന്ദ്രം അടച്ചുപൂട്ടി അധികൃതർ

ബലികഴിക്കുന്ന മൃഗത്തിന്റെ മാംസം രോഗി കഴിച്ചാൽ കാൻസർ അടക്കം ഭേദമാകുമെന്ന് വാഗ്ദാനം: അധികൃതർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച; മന്ത്രവാദത്തിന് ഉപയോഗിച്ചിരുന്നതു കൊടുവാളുകളും ബലി നടത്തിയ ശേഷമുള്ള കോഴിയടക്കമുള്ളവയുടെ അവശിഷ്ടങ്ങളും; നഗരസഭ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മന്ത്രവാദ കേന്ദ്രം അടച്ചുപൂട്ടി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ആറ്റിങ്ങൽ: ബാധയൊഴിപ്പിക്കാൻ ആഭിചാരക്രിയ, പരിക്കേറ്റ് ആശുപത്രിയിലായതുകൊച്ചുകുട്ടി. ന്യൂമോണിയയ്ക്ക് ചികിത്സ മന്ത്രവാദം, പതിനാറുകാരി മരിച്ചു. പേവിഷബാധയേറ്റ എട്ടുവയസ്സുകാരനെ എത്തിച്ചത് ആശുപത്രിയിലല്ല, മന്ത്രവാദിയുടെ അടുക്കൽ. ജിന്ന് ചികിത്സയ്ക്കിടെ നിലമ്പൂർ കരുളായിയിൽ യുവാവ് മരിച്ചു. ഏകദേശം രണ്ട് മൂന്ന് വർഷത്തിനിടയിൽ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരേ സ്വഭാവമുള്ള വാർത്തകളിൽ ചിലതാണിത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരം വാർത്തകൾ കേരളത്തിൽ പുതുമയല്ലാതായിക്കൊണ്ടിരിക്കുന്നു. എന്നാലിതാ അത്തരത്തിലുള്ള മന്ത്രവാദ കേന്ദ്രം അധികൃതർ ഇടപെട്ട് അടച്ചു പൂട്ടി. 

ആറ്റിങ്ങൾ നഗരസഭയുടെ പരിധിയിൽ വരുന്ന കേന്ദ്രമാണ് അധികൃതർ എത്തി നടപടിയെടുത്തത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മന്ത്രവാദ കേന്ദ്രം തിങ്കളാഴ്ച രാവിലെ നഗരസഭ അധികൃതരെത്തി ഇടിച്ചു നിരത്തുകയായിരുന്നു. പൂജയ്ക്കായി വച്ചിരുന്ന സാധനങ്ങളും അവിടെനിന്നു മാറ്റി. നഗരസഭാ ഭൂമിയിൽ അനധികൃത മന്ത്രവാദം നടത്തുന്നത് സംബന്ധിച്ച് നിരവധി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് നടപടി. സംഭവം വിവാദമായതോടെ തിങ്കളാഴ്ച രാവിലെ തന്നെ നഗരസഭാ അധികൃതരെത്തി മന്ത്രവാദത്തിനുപയോഗിച്ചിരുന്ന വാൾ അടക്കമുള്ള വസ്തുക്കൾ മാറ്റുകയും, മേൽക്കൂര പൊളിച്ചുകളഞ്ഞ് തിട്ട ഇടിച്ചുനിരത്തുകയുമായിരുന്നു. വസ്തുവിന്റെ പലഭാഗത്തായി മൃഗ ബലി നടത്തിയ ശേഷമുള്ള കോഴിയടക്കമുള്ളവയുടെ അവശിഷ്ടങ്ങൾ കൂടിക്കിടപ്പുണ്ട്.

വലിയകുന്നിൽ നഗസരസഭയുടെ കണ്ടിൻജൻസി ജീവനക്കാർക്കായി നിർമ്മിച്ച ക്വാർട്ടേഴ്‌സുകളാണ് ജീവനക്കാർ ഒഴിഞ്ഞു പോയതിനെ തുടർന്ന് നശിക്കുന്നത്. ഒരേക്കറോളം ഭൂമിയിലാണ് പതിനെട്ടോളം കുടുംബങ്ങൾ താമസിച്ചിരുന്ന ക്വാർട്ടേഴ്‌സ് സ്ഥിതിചെയ്യുന്നത്. അധികൃതരുടെ അനാസ്ഥയാൽ കാടുകയറിക്കിടന്ന സ്ഥലത്ത് സമീപകാലത്ത് കുടുംബശ്രീ അംഗങ്ങൾ കൃഷിചെയ്യുകയാണ്. ഈ സ്ഥലത്താണ് മന്ത്രവാദവും, മൃഗബലിയും മാസങ്ങളായി നടന്നുവന്നത്. ബലികഴിക്കുന്ന ജന്തുവിന്റെ മാംസം രോഗി കഴിച്ചാൽ കാൻസർ അടക്കമുള്ള മാരക രോഗങ്ങൾ ഭേദമാകുമെന്ന് വാഗ്ദാനം നൽകിയതോടെ ദൂരസ്ഥലങ്ങളിലുള്ളവരടക്കം നിരവധി പേരാണ് ദിവസവും സ്വകാര്യ വ്യക്തി നടത്തുന്ന അനധികൃത മന്ത്രവാദ സ്ഥലത്ത് എത്തിയിരുന്നത്.

മന്ത്രവാദം നടത്തിയതിനും കോടതി നിരോധിച്ച ജന്തുബലി നടത്തിയതിനും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും ആലോചിച്ച് നടപടിയെടുക്കുമെന്നും നഗരസഭ സെക്രട്ടറി എസ്. വിശ്വനാഥൻ. എന്നാൽ തിങ്കളാഴ്ച രാവിലെ തന്നെ മന്ത്രവാദം നടത്തിയിരുന്ന സ്ഥലം പൊളിച്ചുനീക്കി. നോട്ടിസ് നൽകിയതായും സെക്രട്ടറി അറിയിച്ചു. അനധി കൃതമായി മന്ത്രവാദവും ജന്തുബലിയും നടത്തുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ തന്നെ അന്വേഷണം ആരംഭിച്ചതായും നടപടി സ്വീകരിക്കുമെന്നും ആറ്റിങ്ങൽ ഡി വൈ എസ് പി പി. വി. ബേബി പറഞ്ഞു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP