Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

മുനമ്പം മനുഷ്യക്കടത്ത്: ഗുരുവായൂരിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പിൽ പൊലീസ് പരിശോധന നടത്തി; സംഭവം കിഴക്കേനടയിൽ ബസ് സ്റ്റാൻഡിന് സമീപം

മുനമ്പം മനുഷ്യക്കടത്ത്: ഗുരുവായൂരിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പിൽ പൊലീസ് പരിശോധന നടത്തി; സംഭവം കിഴക്കേനടയിൽ ബസ് സ്റ്റാൻഡിന് സമീപം

കെ എം അക്‌ബർ

ഗുരുവായൂർ: മുനമ്പം മനുഷ്യക്കടത്തിനിരയായവർ വിദേശ കറൻസി വിനിമയം നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂരിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പിൽ പൊലീസ് പരിശോധന. കിഴക്കേനടയിൽ ബസ് സ്റ്റാൻഡിന് മുന്നിലുള്ള സ്ഥാപനത്തിലാണ് കൊടുങ്ങല്ലൂർ സിഐ പി.കെ.പത്മരാജന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തിയത്. മുനമ്പത്ത് നിന്ന് ഈ മാസം 12ന് ന്യൂസിലാന്റിലേക്ക് കടന്ന സംഘത്തിലെ ശ്രീലങ്കൻ അഭയാർത്ഥികൾ ഉൾപ്പെടെ 91പേർ എട്ടുദിവസം ഗുരുവായൂരിൽ താമസിച്ചിരുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ഇവർ ശ്രീലങ്കൻ കറൻസി മാറിയെടുത്തുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇത് സംബന്ധിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്താനെന്ന വ്യാജേനയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം ഈ മാസം നാല് മുതൽ 11 വരെ മൂന്ന് ലോഡ്ജുകളിലായി താമസിച്ചത്.

ബസ് സ്റ്റാൻഡിനടുത്തുള്ള ഈ മൂന്ന് ഹോട്ടലുകളിലും കഴിഞ്ഞ 19ന് പൊലീസ് പരിശോധന നടത്തിയിരുന്നു. താമസക്കാർ ലോഡ്ജിൽ നൽകിയ തിരിച്ചറിയിൽ കാർഡിന്റെ കോപ്പിയും സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. എഎസ്ഐ. പി.ജെ.ഫ്രാൻസിസ്, സീനിയർ സി.പി.ഒ. സി.ആർ.പ്രതീപ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്കെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP