Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈ ബാർജ് അപകടം: സനീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

മുംബൈ ബാർജ് അപകടം: സനീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

സ്വന്തം ലേഖകൻ

കണ്ണൂർ : അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈക്ക് സമീപം ഉൾക്കടലിൽ ബാർജ് തകർന്ന് കാണാതായ എരുവേലി വലിയപറമ്പ് താന്നിക്കൽ സനീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ മാംഗ്ലൂർ അന്താര്ഷ്ട്ര വിമാനത്തിവളത്തിൽ എത്തിച്ച മൃതദേഹം റോഡ് മാർഗ്ഗം സ്വദേശത്തെത്തിച്ചു. വീട്ടിൽ പൊതു ദർശനത്തിന് വച്ച ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകുന്നേരം അഞ്ച് മണിയോടെ ചെമ്പേരി ചർച്ച് സെമിത്തേരിയിയിൽ സംസ്‌കരിച്ചു.

ചുഴലിക്കാറ്റിൽ ബാർജ് തകർന്നപ്പോൾ പ്രാണരക്ഷാർത്ഥം സനീഷ് ഉൾപ്പെടെ ഉള്ളവർ സേഫ്റ്റി ജാക്കറ്റ് ദിരിച്ച് കടലിൽ ചാടി. എന്നാൽ ശക്തമായ തിരമാലകളിൽ അകപ്പെട്ട് സനീഷിനെ കാണാതാവുകയായിരുന്നവെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു.

മുംബൈ മാത്യൂ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷ് ഒ എൻ ജി സിയുടെ കരാർ ജോലി ചെയ്തുവരികയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP