Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുല്ലപ്പെരിയാർ വീണ്ടും ഭീഷണിയുയർത്തുന്നു; ജലനിരപ്പ് 140.1 അടിയായി; അണക്കെട്ടു തുറന്നു വിട്ടേക്കും; ഇടുക്കിയിലും തേനിയിലും അതീവ ജാഗ്രതാ നിർദ്ദേശം

മുല്ലപ്പെരിയാർ വീണ്ടും ഭീഷണിയുയർത്തുന്നു; ജലനിരപ്പ് 140.1 അടിയായി; അണക്കെട്ടു തുറന്നു വിട്ടേക്കും; ഇടുക്കിയിലും തേനിയിലും അതീവ ജാഗ്രതാ നിർദ്ദേശം

കുമളി: കനത്ത മഴയിൽ ചെന്നൈ നഗരം പ്രളയക്കെടുതിയിൽപ്പെട്ടിരിക്കെ മുല്ലപ്പെരിയാറും ഭീഷണിയുയർത്തുന്നു. ഡാമിൽ ജലനിരപ്പ് ഉയർന്ന് 140.1 അടിയിലെത്തിയതോടെ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ.

അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയായി കണക്കാക്കുന്നത് 142 അടിയാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആറ് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

തമിഴ്‌നാട് ജലവകുപ്പ് ഇടുക്കി, തേനി ജില്ലാ കളക്ടർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കേരള ജലവവിഭവ വകുപ്പ് ഉദ്യോഗസ്ഥർ അണക്കെട്ട് സന്ദർശിക്കും.

അണക്കെട്ട് തുറന്നു വിടുന്നതിന് മുന്നോടിയായുള്ള മുന്നറിയിപ്പാണ് അധികൃതർ നൽകിയത്. അണക്കെട്ട് തുറന്നു വിടേണ്ട സാഹചര്യം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികളെടുക്കണമെന്നാണ് നിർദ്ദേശം. പരിസരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജല നിരപ്പ് ഉയർന്നതിനെത്തുടർന്ന് തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവിൽ നേരിയ വർധന വരുത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടു മാത്രമെ പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തുകയുള്ളുവെന്നാണ് വിലയിരുത്തൽ.

ഡാമിലെ ജലനിരപ്പിന്റെ അളവ് മണിക്കൂറുകൾ ഇടവിട്ട് അവലോകനം ചെയ്ത് ജില്ലാ ഭരണകൂടത്തിനു ലഭ്യമാക്കാൻ ജലവിഭവവകുപ്പിന് ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ജലനിരപ്പ് ഉയർന്ന് ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടിവന്നാൽ താഴ്‌വാരങ്ങളിൽ താമസിക്കുന്ന 129 കുടുംബങ്ങളെ സുരക്ഷയുടെ ഭാഗമായി റസ്‌ക്യൂ ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിക്കും. ഇവർക്കായി 12 ഷെൽട്ടർഹോം ഒരുക്കും. മലപ്പുറത്തുനിന്ന് ക്വിക്ക് റസ്‌പോൺസ് ടീമിലെ 100 പേരടങ്ങിയ പൊലീസുദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. ഇവരെ ജില്ലയിൽ എത്തിക്കുന്നതിനും അടിയന്തര നടപടി സ്വീകരിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ശാന്തിപ്പാലം മുതൽ ചപ്പാത്ത് വരെയുള്ള പൊതുമരാമത്ത് റോഡിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമുകളിലൊന്ന് പ്രവർത്തിക്കുന്ന വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ വാർത്താവിനിമയ സംവിധാനം മെച്ചപ്പെടുത്താൻ ബി.എസ്.എൻ.എല്ലിന് കർശന നിർദ്ദേശം നൽകി. തോട്ടങ്ങളിലെ അടച്ചിട്ടിരിക്കുന്ന ഗേറ്റുകൾ തുറക്കാൻ നടപടികൾ സ്വീകരിക്കാനും തഹസിൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP