Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനു വീണ്ടും തിരിച്ചടി; അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കുമെന്നു മേൽനോട്ട സമിതി; 136 അടിയിൽ നിന്ന് ഉയർത്തരുതെന്ന ആവശ്യം തള്ളി

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനു വീണ്ടും തിരിച്ചടി; അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കുമെന്നു മേൽനോട്ട സമിതി; 136 അടിയിൽ നിന്ന് ഉയർത്തരുതെന്ന ആവശ്യം തള്ളി

മുല്ലപ്പെരിയാർ: കേരളത്തിനു വീണ്ടും തിരിച്ചടി നൽകി മുല്ലപ്പെരിയാർ മേൽനോട്ട സമിതി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കുമെന്ന് മേൽനോട്ടസമിതി വ്യക്തമാക്കി. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽനിന്ന് ഉയർത്തെരുതെന്ന കേരളത്തിന്റെ ആവശ്യമാണു മേൽനോട്ട സമിതി തള്ളിയത്.

142 അടി എത്തുമ്പോൾ മാത്രമേ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാവു എന്നും മേൽനോട്ടസമിതി നിർദ്ദേശിച്ചു. നീരൊഴുക്ക് ശക്തമായാൽ ഷട്ടറുകൾ അടിന്തരമായി തുറക്കാൻ സാധിക്കുമെന്നും മേൽനോട്ടസമിതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ജലനിരപ്പ് 139 അടിയിലെത്തി.

ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിനൊപ്പം ബേബിഡാമിലും ചോർച്ച ശക്തിപ്പെട്ടിട്ടുണ്ട്. അണക്കെട്ടിന്റെ ഗാലറിയിൽ സ്ഥാപിച്ചിട്ടുള്ള മർദ്ദമാപിനികൾ പ്രവർത്തിക്കുന്നില്ല എന്നും ഉപസമിതി കണ്ടെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP