Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടോം വടക്കനെ പരിഹസിച്ച് മുല്ലപ്പള്ളി; ടോമിനുണ്ടായ പരിവർത്തനം ബൈബിളിൽപോലും ഞാൻ വായിച്ചുകേട്ടിട്ടില്ല; നരേന്ദ്ര മോദിയെന്ന ഭീകരനെക്കുറിച്ച് നമ്മളെ പഠിപ്പിച്ചത് അദ്ദേഹം; നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമോയെന്ന് സിപിഎമ്മിനോട് ചോദിക്കണമെന്നും കെപിസിസി പ്രസിഡന്റ്

ടോം വടക്കനെ പരിഹസിച്ച് മുല്ലപ്പള്ളി; ടോമിനുണ്ടായ പരിവർത്തനം ബൈബിളിൽപോലും ഞാൻ വായിച്ചുകേട്ടിട്ടില്ല; നരേന്ദ്ര മോദിയെന്ന ഭീകരനെക്കുറിച്ച് നമ്മളെ പഠിപ്പിച്ചത് അദ്ദേഹം; നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമോയെന്ന് സിപിഎമ്മിനോട് ചോദിക്കണമെന്നും കെപിസിസി പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡെൽഹി: ടോം വടക്കന്റെ ബിജെപി പ്രവേശനത്തെ വമ്പിച്ച പരിവർത്തനം എന്ന് പരിഹസിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഡെൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരത്തിൽ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമോയെന്ന ചോദ്യത്തിന് അത് സിപിഐ.എമ്മിനോടാണ് ചോദിക്കേണ്ടതെന്ന മറുപടിയാണ് മുല്ലപ്പള്ളി നൽകിയത്.

പശ്ചിമബംഗാളിലാണ് ഏറ്റവുമധികം സിപിഐ.എം പ്രവർത്തകർ ബിജെപിയിലേക്ക് പോയതെന്നും മുല്ലപ്പള്ളി പറഞ്ഞത്. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് നേതാക്കളാണ് പോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.'നേതാക്കന്മാർ കൂട്ടത്തോടെ പോകുന്നു. പാർട്ടി ഓഫീസിൽ ബിജെപിയുടെ കൊടി സ്ഥാപിക്കുന്നു. എന്തൊരു നാണക്കേടാണ്.' മുല്ലപ്പള്ളി പറഞ്ഞു.

'ടോം വടക്കൻ ഞങ്ങളുടെയൊക്കെ സുഹൃത്താണ്. ഈ ടോം വടക്കന് എങ്ങനെയാണ് ഈ മനപരിവർത്തനമുണ്ടായതെന്ന് എനിക്കറിയില്ല. രണ്ടാഴ്ച മുമ്പുവരെ എന്നെ ബന്ധപ്പെടാൻ വേണ്ടി എല്ലാ ശ്രമവും അദ്ദേഹം നടത്തിയിരുന്നു. എന്റെ പേഴ്സണൽ സ്റ്റാഫിൽപ്പെട്ടയാളുകൾക്ക് ശല്യമായിരുന്നു അദ്ദേഹം. ഞാൻ അദ്ദേഹത്തിന് അപ്പോയ്മെന്റ് കൊടുത്തിട്ടില്ല. അദ്ദേഹം എന്നോട് പറഞ്ഞിരിക്കുന്നത് എനിക്ക് തൃശൂരിൽ സീറ്റ് വേണം, വാങ്ങിച്ചേ പറ്റൂ എന്നാണ്.' എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

'അങ്ങനെയുള്ള മനുഷ്യനുണ്ടായിട്ടുള്ള പരിവർത്തനം ബൈബിളിൽപോലും ഇത്തരമൊരു പരിവർത്തനം ഞാൻ വായിച്ചുകേട്ടിട്ടില്ല. വമ്പിച്ച പരിവർത്തനമാണ്. നരേന്ദ്ര മോദിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചുമൊക്കെ നമ്മളെ പഠിപ്പിച്ചത് അദ്ദേഹമാണ്.ടോമിന്റെ അടുത്തുനിന്നാണ് എനിക്കുപോലും പല വിവരങ്ങളും കിട്ടിയത്. നരേന്ദ്ര മോദിയെന്ന ഭീകരനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യം നമുക്കറിയാം.

നരേന്ദ്ര മോദിയെന്ന അഴിമതിക്കാരനെക്കുറിച്ച് പറഞ്ഞത് എനിക്കറിയാം. നരേന്ദ്ര മോദിയെന്ന ഈ രാജ്യം കണ്ട ഏറ്റവും വലിയ കൗശലക്കാരനായ രാഷ്ട്രീയക്കാരന്റെ കുശാഗ്രബുദ്ധിയെക്കുറിച്ചും അദ്ദേഹത്തിന്റെ ത്രികാല സമീപനത്തെക്കുറിച്ചൊക്കെ പറഞ്ഞത് അദ്ദേഹമാണ്.  അദ്ദേഹത്തെക്കുറിച്ച് ഞാൻ എന്തു പറയാനാണ്. പാവം എന്റെ വടക്കൻ.' മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP