Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാടിനെയും പാർട്ടിയെയും മുടിക്കാൻ ശ്രമിക്കുന്ന പിണറായി സിപിഎമ്മിന്റെ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രി; ലാവ്‌ലിനിൽ കുടുങ്ങുമെന്ന ഭയം കാരണമാണ് അമിത്ഷായെ ഉദ്ഘാടനത്തിന് മുമ്പ് കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കാൻ കൂട്ടുനിന്നത്; പിണറായിക്കും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

നാടിനെയും പാർട്ടിയെയും മുടിക്കാൻ ശ്രമിക്കുന്ന പിണറായി സിപിഎമ്മിന്റെ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രി; ലാവ്‌ലിനിൽ കുടുങ്ങുമെന്ന ഭയം കാരണമാണ് അമിത്ഷായെ ഉദ്ഘാടനത്തിന് മുമ്പ് കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കാൻ കൂട്ടുനിന്നത്; പിണറായിക്കും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: നാടിനെയും പാർട്ടിയേയും മുഴുവൻ മുടിക്കാൻ ശ്രമിക്കുന്ന പിണറായി വിജയൻ സിപിഎമ്മിന്റെ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് വിരുദ്ധ ഭാരതമെന്ന ബിജെപിയുടെ അതേ മുദ്രാവാക്യമാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ കണ്ണൂരിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അമിത് ഷായെ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു മുമ്പ ഇറങ്ങാൻ അനുവദിച്ചത് നരേന്ദ്ര മോദിയും അമിത്ഷായെയും വെറുപ്പിക്കരുതെന്ന ചിന്ത കൊണ്ടാണ് പിണറായി വിജയൻ അവിടെ ഇറങ്ങാൻ അനുവദിച്ചത്. ബിജെപി ദേശീയ നേതാക്കളെയും സിബിഐയെയും എതിർത്താൽ ലാവിലിൻ അഴിമതിക്കേസിൽ കുടുങ്ങുമെന്ന ഭയം കാരണമാണ് ഉദ്ഘാടനത്തിനു മുന്പ് അമിത് ഷായോട് കണ്ണൂരിലെ എയർപോർട്ടിൽ ഇറങ്ങരുതെന്നു പറയാൻ പിണറായിക്ക് ധൈര്യമില്ലാതെ പോയത്. ശബരിമല വിഷയത്തിൽ ഭരണഘടനയേയും ആചാരനുഷ്ഠാനങ്ങളെയും അംഗീകരിക്കുന്നുവെന്നു പറയുന്ന പിണറായി വിജയൻ എന്നാൽ ഗുരുവായൂരിൽ പോകാൻ ഏറ്റവും ആഗ്രഹമുള്ള ഗാനഗന്ധർവൻ യേശുദാസിനെ ഗുരുവായൂരിൽ കൊണ്ടുപോകാനുള്ള ആർജവം കാണിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നും വിശ്വാസികളുടെ കൂടെയന്ന പാരന്പര്യമാണ് കോൺഗ്രസിനുള്ളത്. ഉമ്മൻ ചാണ്ടി കൊടുത്ത അഫിഡവിറ്റ് പിണറായി സർക്കാർ തിരുത്തിക്കൊടുത്തില്ലെങ്കിൽ ഒരുപക്ഷേ വിധി മറിച്ചാകുമായിരുന്നു. ഒടുവിൽ ശബരിമല വിഷയത്തിൽ സർക്കാർ തീരുമാനം പരാജയപ്പെട്ടുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് വോട്ടോ സീറ്റോ കുറഞ്ഞാലും നിലപാട് മാറില്ലെന്ന് ഇപ്പോൾ പറയുന്നത്.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ പരാജയപ്പെടുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രസ്താവന. മന്ത്രി കെ.ടി. ജലീലിനെതിരേ നഗ്നമായ ഭരണഘടനാ ലംഘനം നടത്തിയിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാൻ തയാറാകാത്ത പിണറായിയുടെ നടപടി ജനാധിപത്യ സർക്കാരിന് അപമാനമാണ്. മന്ത്രി ജലീൽ രാജിവയ്ക്കുന്നതുവരെ കോൺഗ്രസും യുഡിഎഫും സമരരംഗത്തുണ്ടാകും. ഒരു പാവപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ ഡിവൈഎസ്‌പി സർവീസ് റിവോൾവറുമായി കടന്നു കളഞ്ഞ ഡിവൈഎസ്‌പിയെ കണ്ടെത്താൻ കഴിയാത്ത ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് നിയമസമാധാനത്തെക്കുറിച്ച് പറയാൻ അവകാശമില്ല. അഴീക്കോട് എംഎൽഎ കെ.എം. ഷാജി തീവ്രവാദ പ്രസ്ഥാനങ്ങൾക്കെതിരേ ഉജ്വലമായ വെല്ലുവിളിയുയർത്തുകയും അവരുടെ വോട്ട് വേണ്ടെന്നു പ്രഖ്യാപിക്കുകയും ചെയ്ത വ്യക്തിയാണ്. മതേതരത്വത്തിന്റെ പ്രതീകമാണ് അദ്ദേഹം. അദ്ദേഹത്തിന് നിയമപോരാട്ടത്തിന് രാഷ്ട്രീയമായും നിയമപരമായും കോൺഗ്രസിന്റെ പൂർണ പിന്തുണയുണ്ടാകും. കേരളത്തിൽ നടക്കുന്നത് പോർവിളി രാഷ്ട്രീയമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കണ്ണൂരിലെത്തിയ ജാഥയ്ക്ക് വൻ സ്വീകരണമാണ് നൽകിയത്. മഹാത്മാ മന്ദിരത്തിൽ വച്ച് പ്രവർത്തകർ ജാഥാ ലീഡർ കെ. സുധാകരനെ ആനയിച്ചാണ് സ്റ്റേഡിയം കോർണറിലെ വേദിയിലെത്തിച്ചത്. യുഡിഎഫ് നേതാക്കളായ സി.പി. ജോൺ, പി.ടി. ജോസ്, വി.കെ. അബ്ദുൾഖാദർ മൗലവി, വി.എ. നാരായണൻകുട്ടി, സജി ജോസഫ്, സുമാ ബാലകൃഷ്ണൻ, പി. രാമകൃഷ്ണൻ, സുബ്രഹ്മണ്യൻ, കെ.പി. കുഞ്ഞിക്കണ്ണൻ, കെ.സി. ജോസഫ് എംഎൽഎ, കെ.സി. അബു, കെ.പി. അനിൽകുമാർ, എ.പി. അബ്ദുള്ളക്കുട്ടി, മന്പറം ദിവാകരൻ, പി.ആർ.എം. ഷഫീർ, കെ. സുരേന്ദ്രൻ, എ.ഡി. മുസ്തഫ, തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP