Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്‌മോഹൻ ഉണ്ണിത്താനെ കൈയേറ്റം ചെയ്ത സംഭവത്തിൽ അപലപിച്ച് കോൺഗ്രസ്; 'സ്വതന്ത്രമായ പൊതുപ്രവർത്തനത്തിന് പോലും അനുവദിക്കാത്ത സിപിഎമ്മിന്റെ നടപടി കേരളത്തിന് അപമാനമാണ്'; നിർഭയവും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടതിനാലാണ് റീ പോളിങ് തീരുമാനിച്ചതെന്നും മുല്ലപ്പള്ളി

രാജ്‌മോഹൻ ഉണ്ണിത്താനെ കൈയേറ്റം ചെയ്ത സംഭവത്തിൽ അപലപിച്ച് കോൺഗ്രസ്; 'സ്വതന്ത്രമായ പൊതുപ്രവർത്തനത്തിന് പോലും അനുവദിക്കാത്ത സിപിഎമ്മിന്റെ നടപടി കേരളത്തിന് അപമാനമാണ്'; നിർഭയവും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടതിനാലാണ് റീ പോളിങ് തീരുമാനിച്ചതെന്നും മുല്ലപ്പള്ളി

മറുനാടൻ ഡെസ്‌ക്‌

പിലാത്തറ: കാസർഗോഡ് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനെ പിലാത്തറയിൽ വച്ച് കയ്യേറ്റം ചെയ്യുകയും തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം അലങ്കോലപ്പെടുത്തകയും ചെയ്ത സിപിഎമ്മിന്റെ നടപടിയെ കോൺഗ്രസ് ശക്തമായി അപലപിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ, കാസർഗോഡ് ഭാഗങ്ങളിൽ സ്വതന്ത്രമായ പൊതുപ്രവർത്തനത്തിന് പോലും അനുവദിക്കാത്ത സിപിഎമ്മിന്റെ നടപടി കേരളത്തിന് അപമാനമാണ്. നീതിപൂർവവും നിർഭയവും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഇവിടങ്ങളിൽ നടന്നില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടതിനാലാണ് ഇവിടങ്ങളിൽ റീ പോളിങ് നടത്താൻ തീരുമാനിച്ചത്. ഇതുതന്നെ കേരള രാഷ്ട്രീയ ചരിത്രത്തിലെ പുതിയ വഴിത്തിരവാണ്.

ജനാധിപത്യ സംവിധാനങ്ങളും സ്വതന്ത്രമായ തെരഞ്ഞെടുപ്പും അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനെതിരായ അക്രമം. സിപിഎം പ്രവർത്തകർ ഉണ്ണിത്താനെ അക്രമിക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ നിഷ്‌ക്രിയരായി നോക്കിനിന്നു.നിയമവാഴ്ചയും ഭരണസംവിധാനങ്ങളും കണ്ണൂർ, കാസർഗോഡ് മേഖലകളിൽ പൂർണ്ണമായും തകർന്നുവെന്നാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്. അതുകൊണ്ട് ഞായറാഴ്ച റീ പോളിങ് നടക്കുന്ന ബൂത്തുകളിൽ വോട്ടർമാർക്ക് സ്വതന്ത്രവും നിർഭയവുമായി വോട്ടുരേഖപ്പെടുത്താനാവശ്യമായ ശക്തമായ സുരക്ഷ ഒരുക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വരണാധികാരി കൂടിയായ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകണം.

തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർകർക്കെതിരെ കർശന നടപടി സ്വീകരിക്കാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ തയ്യാറാകണം. ഉണ്ണിത്താനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത സിപിഎം നടപടി മാധ്യമങ്ങളെ ആട്ടിപ്പായിക്കുന്ന മുഖ്യമന്ത്രിയുടെ നയങ്ങളുടെ ഭാഗമാണെന്നും സ്വതന്ത്രമാധ്യമ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഒരു നടപടിയും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഇത് സാംസ്‌കാരിക ഫാസിസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP