Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പ്രതിരോധം: ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും വിശ്വാസത്തിലെടുക്കണം; എത്ര രോഗികളുടെ പരിശോധന പൂർത്തിയാക്കിയെന്ന കണക്ക് സർക്കാർ പുറത്ത് വിടണം; ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും ആശങ്കയിലെന്നും മുല്ലപ്പള്ളി

കോവിഡ് പ്രതിരോധം: ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും വിശ്വാസത്തിലെടുക്കണം; എത്ര രോഗികളുടെ പരിശോധന പൂർത്തിയാക്കിയെന്ന കണക്ക് സർക്കാർ പുറത്ത് വിടണം; ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും ആശങ്കയിലെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും സർക്കാർ പൂർണ്ണമായും വിശ്വാസത്തിലെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

കേരളം സാമൂഹ്യവ്യാപനത്തിന്റെ വക്കിലാണ്. ആരോഗ്യരംഗത്തെ വിദഗ്ദ്ധരെ വിശ്വാസത്തിലെടുക്കാതെയുള്ള സർക്കാരിന്റെ പോക്ക് അപകടമാണ്.കോവിഡ് രോഗത്തിന്റെ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം നാൾക്കു നാൾ വർധിക്കുകയാണ്.കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയമാണിത്. എന്നാൽ ഈ അവസ്ഥയെ സർക്കാർ ലാഘവത്തോടെയാണ് കാണുന്നത്. സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് മനസിലാക്കാൻ വ്യാപകപരിശോധന വേണമെന്ന് തുടക്കം മുതൽ കോൺഗ്രസ് ആവശ്യപ്പെട്ടതാണ്. എന്നാൽ സർക്കാർ ഇത് ചെവിക്കൊണ്ടില്ല.കോവിഡ് രോഗപ്രതിരോധത്തിലെ യഥാർത്ഥ പോരാളികളായ ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും ആശങ്കയിലാണ്. ഇതുവരെ എത്ര രോഗികളുടെ പരിശോധന പൂർത്തിയാക്കിയെന്ന കണക്ക് സർക്കാർ പുറത്ത് വിടണം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടും അത് പരിഗണിക്കാൻ പോലും അദ്ദേഹം തയ്യാറാകുന്നില്ലെന്നത് നിരാശാജനകമാണ്.

കോവിഡ് രോഗികളുടെ വിവരങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൈമാറുന്നതിൽ സുതാര്യതയില്ലെന്ന വിമർശനവും ഐ.എം.എ കേരള ഘടകം ഉയർത്തുന്നുണ്ട്. ഇത് ഗുരുതരമായ ആക്ഷേപമാണ്. കോവിഡ് രോഗികളുടെ ലക്ഷണങ്ങൾ,രോഗവ്യാപനം, ചികിത്സ എന്നിവയെ സംബന്ധിച്ച ഡാറ്റ ആരോഗ്യവിദഗ്ദ്ധർക്ക് പങ്കുവയ്ക്കുന്നതിൽ ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നത്. കൂടാതെ സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടുന്ന കോവിഡ് രോഗികളിൽ 70 ശതമാനം പേരുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും വീഴ്ചയുണ്ടായി. ഏകോപനമില്ലായ്മ ഇതിൽ പ്രകടമാണ്. ഇത് വലിയ അപകടത്തിലേക്ക് നയിക്കും. വാണിജ്യതാൽപ്പര്യം മുൻ നിർത്തി സ്പ്രിങ്കളർ എന്ന സ്വകാര്യ വിവാദ അമേരിക്കൻ കമ്പനിയുമായി കോവിഡ് രോഗികളുടെ ഡാറ്റ കച്ചവടത്തിന് തയ്യാറായ സർക്കാരാണ് കേരളത്തിലെ ആരോഗ്യവിദഗ്ദ്ധർക്ക് വിവരങ്ങൾ കൈമാറാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡോക്ടർ ദിനാചരണത്തിന്റെ ഭാഗമായി വെറുതെ സ്തുതിവാക്കുകൾ പറയുകയല്ല മറിച്ച് ക്രിയാത്മക ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. മഹാമാരിക്കെതിരെ പോരാട്ടം നടത്തിയ ഡോക്ടമാർ ഇന്ന് സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് ഒരു മണിക്കൂർ അധികം ജോലി ചെയ്ത് സഹനദിനം ആചരിക്കുകയാണ്. അവരുടെ പ്രതീകാത്മമായ നിശബ്ദ സമരത്തിന്റെ സന്ദേശം സർക്കാർ ഉൾക്കൊള്ളണം.ആരോഗ്യപ്രവർത്തകരോടുള്ള പ്രതിബദ്ധത സർക്കാർ കാട്ടിയത് ശമ്പളം പിടിച്ചും മതിയായ വിശ്രമം അനുവദിക്കാതെയും ഇൻസന്റീവ് നിഷേധിച്ചുമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP