Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

കൊലപാതകത്തിന് പിൻതുണ നൽകുന്ന നേതാക്കൾ ചെന്നായ്ക്കൾ; പി ജയരാജനും ജയരാജന്റെ മകനും ശൈലി മാറ്റാൻ തയ്യാറകണം: മുല്ലപ്പള്ളി രാമചന്ദ്രൻ

കൊലപാതകത്തിന് പിൻതുണ നൽകുന്ന നേതാക്കൾ ചെന്നായ്ക്കൾ; പി ജയരാജനും ജയരാജന്റെ മകനും ശൈലി മാറ്റാൻ തയ്യാറകണം: മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൊല്ലപ്പെട്ട മൻസൂറിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തിന് പിന്തുണ നൽകുന്ന നേതാക്കളെ പുറത്തെത്തിക്കണമെന്നും അത്തരം ചെന്നായ്ക്കളെ ആണ് ആദ്യം പിടികൂടേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

പി.ജയരാജനും ജയരാജന്റെ മകനും ശൈലി മാറ്റാൻ തയ്യാറകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിനിടെപാനൂരിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതാണെന്ന് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ആരോപിച്ചു. ലീഗുകാർ ഈ ദിവസം ഓർത്തുവെക്കുമെന്ന് പ്രതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു.

കൊലപാതകം ആസൂത്രിതമാണെന്ന് ഇതിലൂടെ ഉറപ്പാണ്. പരിക്കേറ്റ ആളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോലും അനുവദിച്ചില്ല. രക്തം വാർന്നാണ് മൻസൂർ മരിച്ചത്. സിപിഎമ്മും അവരുടെ പ്രവർത്തകരും ചേർന്ന് നടത്തുന്ന നിരന്തര കൊലപാതകങ്ങളിലൊന്നായി ഇതും മാറിയെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP