Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

വനിതാ മതിലിനായി സർക്കാർ അധികാര ദുർവിനിയോഗം നടത്തുന്നു; വനിതാ സംഘടനകളെ ഭീതിയുടെ നിഴലിൽ നിർത്തി അണിരത്താൻ ശ്രമമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

വനിതാ മതിലിനായി സർക്കാർ അധികാര ദുർവിനിയോഗം നടത്തുന്നു; വനിതാ സംഘടനകളെ ഭീതിയുടെ നിഴലിൽ നിർത്തി അണിരത്താൻ ശ്രമമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: വനിതാ മതിലിനായി സർക്കാർ അധികാര ദുർവിനിയോഗം നടത്തുന്നതായി ആരോപിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വനിതാ സംഘടനകളെ ഉൾപ്പെടെ ഭീതിയുടെ നിഴലിൽ നിർത്തി അണിനിരത്താനാണ് ശ്രമമെന്നും മുല്ലപ്പള്ളി ആഞ്ഞടിച്ചു. ഐസിഡിഎസ് സൂപ്പർ വൈസർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, തൊഴിലുറപ്പ് ജീവനക്കാർ, സാക്ഷരതാ പ്രേരക്മാർ, എസ്സി-എസ്ടി പ്രമോട്ടർമാർ എന്നിവരെ മുഴുവൻ ഭീതിയുടെ നിഴലിൽ നിർത്തിയാണ് അണി നിരത്തുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

അധികാരം ഏറ്റെടുത്തത് മുതൽ പിണറായിക്ക് സ്റ്റാലിനിസ്റ്റ് മനോഭാവമാണ്. അദേഹത്തിന്റെ ഭാഷ, സമീപനം, നിലപാട് എല്ലാം സ്റ്റാലിനിസ്റ്റ് സ്വഭാവത്തോട് കൂടിയതാണ്. അഹങ്കാരവും ധാർഷ്ട്യവും കൈമുതലാക്കി പ്രവർത്തിച്ച സേച്ഛാധിപതികൾക്ക് ചരിത്രം മാപ്പ് നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP