Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി എസ് സിയുടെ വിശ്വാസ്യത ഇല്ലാതായതിന് കാരണം പിണറായി; ചെയർമാനുൾപ്പെടെ ഉള്ള ഉന്നത ഉദ്യോഗസ്ഥരെ പിരിച്ച് വിട്ട് മാപ്പ് പറയാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രി കാണിക്കണം; കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ ശശി തരൂർ അഭിപ്രായം പറയേണ്ടത് പാർട്ടി വേദിയിലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

പി എസ് സിയുടെ വിശ്വാസ്യത ഇല്ലാതായതിന് കാരണം പിണറായി; ചെയർമാനുൾപ്പെടെ ഉള്ള ഉന്നത ഉദ്യോഗസ്ഥരെ പിരിച്ച് വിട്ട് മാപ്പ് പറയാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രി കാണിക്കണം; കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ ശശി തരൂർ അഭിപ്രായം പറയേണ്ടത് പാർട്ടി വേദിയിലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിഎസ്‌സിയുടെ വിശ്വാസ്യത ഇല്ലാതായതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മും ആണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പി എസ് സി ചെയർമാനുൾപ്പെടെ ഉള്ള പല ഉന്നത ഉദ്യോഗസ്ഥർക്കും ഉത്തരക്കടലാസ് തട്ടിപ്പിൽ പങ്കുള്ള സ്ഥിതിക്ക് അവരെ പിരിച്ചുവിടണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്കെതിരെ കെപിസിസി പ്രമേയം പാസ്സാക്കിയെന്ന് മുല്ലപ്പള്ളി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ഭീതി സൃഷ്ടിച്ചുമാണ് കേന്ദ്രസർക്കാർ കശ്മീർ ബിൽ അവതരിപ്പിച്ചത്. സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ചില അതിർത്തി സംസ്ഥാനങ്ങളിലും ഇത്തരം ചില അവകാശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ജമ്മു കശ്മീരിന്റെ പദവിയിൽ മാത്രം അഴിച്ചു പണി നടത്തിയതിൽ ദുരൂഹതയുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ തീരുമാനം നീട്ടിക്കൊണ്ടുപോകരുതെന്നാണ് തന്റെ അഭിപ്രായം. ഇക്കാര്യത്തിൽ ശശി തരൂർ അഭിപ്രായം പറയേണ്ടിയിരുന്നത് പാർട്ടി വേദികളിലാണ്. തരൂരിന്റെയും തന്റെയും നിലപാടുകൾ ഒന്നല്ല. കോൺഗ്രസ് അനാഥമായി എന്ന് പറയുന്നത് തെറ്റായ പ്രചരണമാണ്. പാർട്ടി പുനഃസംഘടനാ ചർച്ച തുടരുകയാണ്. താമസിയാതെ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP