Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉമ്മൻ ചാണ്ടി മത്സരിച്ചാൽ കൊള്ളാം..മത്സരിച്ചില്ലെങ്കിലും കോൺഗ്രസിന്റെ ആവേശത്തിന് കുറവുണ്ടാകില്ല; സിറ്റിങ് എംഎൽഎമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

ഉമ്മൻ ചാണ്ടി മത്സരിച്ചാൽ കൊള്ളാം..മത്സരിച്ചില്ലെങ്കിലും കോൺഗ്രസിന്റെ ആവേശത്തിന് കുറവുണ്ടാകില്ല; സിറ്റിങ് എംഎൽഎമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎമാർ സ്ഥാനാർത്ഥികളാകേണ്ടെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വാഗതം ചെയ്തു. എംഎൽഎമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്യുന്നെന്നും ഉമ്മൻ ചാണ്ടി മത്സരിക്കുന്നത് നല്ലതാകുമെന്ന് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉമ്മൻ ചാണ്ടി മത്സരിച്ചില്ലെന്ന കാരണത്താൽ കോൺഗ്രസിന്റെ ആവേശത്തിനു കുറവുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിറ്റിങ് എംഎൽഎമാർ സ്ഥാനാർത്ഥികളാകേണ്ടെന്ന് കോൺ്ഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു. സിറ്റിങ് എംപിമാരിൽ മത്സരിക്കാൻ താത്പര്യമുള്ളവർക്ക് സീറ്റ് നൽകാനാണ് പാർട്ടി തീരുമാനം. അല്ലാത്ത മണ്ഡലങ്ങളിൽ ജയസാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക ഹൈക്കമാൻഡിന് സംസ്ഥാന കോൺഗ്രസ് നേതൃത്വങ്ങൾ നൽകണം. നേതൃത്വം ഇവരിൽ നിന്നും സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാനും ധാരണയായി. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ച പിസിസി അധ്യക്ഷന്മാരുടെയും പാർട്ടി ജനപ്രതിനിധികളുടെയും യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

ഈ മാസം 25ന് മുൻപ് സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കാനാണ് സംസ്ഥാന നേതൃത്വങ്ങൾക്ക് രാഹുൽ നൽകിയിരിക്കുന്ന നിർദ്ദേശം. പിസിസി അധ്യക്ഷന്മാർ മത്സര രംഗത്തിറങ്ങേണ്ട എന്നാണ് തീരുമാനമെങ്കിലും പാർട്ടി അധ്യക്ഷന് ഇക്കാര്യത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്താം. സംഘടനാ ചുമതലകൾ വഹിക്കുന്നവരുടെ കാര്യത്തിലും അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേതാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP