Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ നിയമ ഭേദഗതിയിലൂടെ മതവിവേചനം നടപ്പിലാക്കി; നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെ കരിനിയമത്തിലൂടെ കേന്ദ്രസർക്കാർ തകർത്തുവെന്നും മുല്ലപ്പള്ളി

പൗരത്വ നിയമ ഭേദഗതിയിലൂടെ മതവിവേചനം നടപ്പിലാക്കി; നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെ കരിനിയമത്തിലൂടെ കേന്ദ്രസർക്കാർ തകർത്തുവെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ രാജ്യത്ത് മതവിവേചനം നടപ്പാക്കിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെയാണ് ഈ കരിനിയമത്തിലൂടെ കേന്ദ്രസർക്കാർ തകർത്തത്. മതേതരത്വത്തിന്റെ പ്രസക്തി മനസിലാക്കാൻ കഴിയാത്ത വർഗീയ ഫാസിസ്റ്റ് ശക്തികൾ ഭാരതത്തെ ഒരു മതാധിഷ്ഠിത രാജ്യമാക്കാനാണ് ശ്രമിക്കുന്നത്. ഭരണഘടനാ ശിൽപ്പികൾ ഉറപ്പ് നൽകിയ മതനിരപേക്ഷ തത്വങ്ങളേയും സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഇന്ത്യയുടെ ബഹുസ്വരതയേയും നരേന്ദ്ര മോദിയെന്ന തീവ്രഹിന്ദു ഫാസിസ്റ്റ് തകർത്തിരിക്കുന്നു. മതേതരത്വത്തിന്റെ തകർച്ച ഇന്ത്യയുടെ തകർച്ചതന്നെയാണ്. മുസ്ലിം ജനവിഭാഗം ആശങ്കയിലാണ്. ഭരണഘടന ഉറപ്പുനൽകുന്ന സമത്വമെന്ന ആശയത്തെ പരിപൂർണ്ണമായി തകർക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. പതിഷേധങ്ങളെ അടിച്ചമർത്താനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്.

ന്യൂനപക്ഷവിഭാഗങ്ങളെ നരേന്ദ്ര മോദിയും കൂട്ടരും ശത്രുവായി കാണുന്നു. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണ് ഇന്ത്യയുടെ മഹത്തായ പൈതൃകത്തേയും പാരമ്പര്യത്തേയും മോദി ബലികഴിക്കുന്നത്. മതന്യൂനപക്ഷങ്ങളെ വോട്ടയാടുകയാണ് മോദിയുടേയും സംഘപരിവാർ സംഘടനകളുടേയും ലക്ഷ്യം. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്ലിം വിഭാഗങ്ങളെ ദ്രോഹിക്കുന്ന മോദി മറ്റൊരു കരിനിയമത്തിലൂടെ രാജ്യത്തെ ക്രൈസ്തവരേയും ദ്രോഹിച്ചെന്നു വരാം. ഒന്നാം മോദി സർക്കാർ അധികാരത്തിലെ ത്തിയപ്പോൾ ക്രൈസ്തവ ദേവാലയങ്ങൾ കൂട്ടത്തോടെ ഡൽഹിയിൽ ആക്രമിക്കപ്പെട്ടത് നാം കണ്ടതാണ്.

വിവേചനത്തിന്റേയും അസഹിഷ്ണുതയുടേയും രാഷ്ട്രീയത്തെ എന്തുവിലകൊടുത്തും കോൺഗ്രസ് പരാജയപ്പെടുത്തും. മതമൈത്രിക്കുവേണ്ടി ജീവൻ കൊടുത്ത ഗാന്ധിജിയുടെ പാർട്ടിയാണ് കോൺഗ്രസ്. പൗരത്വ നിയമ ഭേഗഗതി ബില്ലിനെതിരെ ഡിസംബർ 21ന് ഡി.സി.സികളുടെ നേതൃത്വത്തിൽ ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങൾ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും. മതേതര ജനാധിപത്യ രാഷ്ട്രീയ കക്ഷികൾ ശക്തമായി ഈ കരിനിയമ ത്തിനെതിരെ പ്രതിഷേധിക്കാൻ തയ്യാറാകണം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഹർത്താൽ നടത്തി പ്രതിഷേധിക്കുന്നതിനോട് കോൺഗ്രസിന് യോജിക്കാനാവില്ല. ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനകൾ അതിൽ നിന്ന് പിന്മാറണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP