Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അധികാരം കിട്ടിയാൽ സംസ്ഥാനത്തെ കാർഷിക കടങ്ങൾ മുഴുവൻ എഴുതി തള്ളും; മോദി സർക്കാർ കർഷകർക്ക് പ്രതിവർഷം വാഗ്ദാനം ചെയ്ത 6000 രൂപ ചെലവിന് പോലും തികയില്ല; മോദിയെ പുറത്താക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമെന്ന് തിരിച്ചറിയാത്ത ഏകപ്രസ്ഥാനം സിപിഎം മാത്രമെന്നും ജനമഹായാത്രയിൽ മുല്ലപ്പള്ളി

അധികാരം കിട്ടിയാൽ സംസ്ഥാനത്തെ കാർഷിക കടങ്ങൾ മുഴുവൻ എഴുതി തള്ളും; മോദി സർക്കാർ കർഷകർക്ക് പ്രതിവർഷം വാഗ്ദാനം ചെയ്ത 6000 രൂപ ചെലവിന് പോലും തികയില്ല; മോദിയെ പുറത്താക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമെന്ന് തിരിച്ചറിയാത്ത ഏകപ്രസ്ഥാനം സിപിഎം മാത്രമെന്നും ജനമഹായാത്രയിൽ മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ കാർഷിക കടങ്ങൾ മുഴുവൻ എഴുതിത്തള്ളുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ ജില്ലയിൽ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.കർഷകർക്കായി എന്നും പ്രവർത്തിച്ചുള്ളതാണ് കോൺഗ്രസിന്റെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ.യു.പി.എ അധികാരത്തിൽ ഇരുന്നപ്പോൾ 72000 കോടിരൂപയുടെ കാർഷിക കടങ്ങളാണ് എഴുതള്ളിയത്. മോദി കർഷകർക്കായി എന്താണ് ചെയ്തിട്ടുള്ളത്. മോദി സർക്കാരിന് രണ്ടരമാസം മാത്രം ശേഷിക്കെ ഇടക്കാല ബജറ്റിൽ വാഗ്ദാനപ്പെരുമഴയാണ് നടത്തിയത്. കർഷകർക്ക് പ്രതിവർഷം 6000 രൂപ വീതം നൽകുമെന്നാണ് പറയുന്നത്. കർഷക കുടുംബാംഗങ്ങളുടെ നിത്യനിദാന ചെലവുകൾക്ക് പോലും ഈ തുക പര്യാപ്തമല്ല. കർഷകർ സമരരംഗത്താണ്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കിസാൻസഭ കാർഷിക കടം എഴുതള്ളണമെന്ന് പ്രമേയം പാസാക്കിയിട്ട് കേരളത്തിലെ ഇടതുസർക്കാർ എന്തുകൊണ്ട് അതിന് തയ്യാറാകുന്നില്ലെന്ന് മുല്ലപ്പള്ളി ചോദിച്ചു.

മോദിഭരണത്തിൽ ന്യൂനപക്ഷ സമുദായങ്ങൾ പരിഭ്രാന്തിയിലാണ്. നാലെമൂക്കാൽ വർഷത്തെ മോദിയുടെ ഭരണം ജനങ്ങൾക്ക് നിരാശമാത്രമാണ് നൽകിയത്. മോദിയെ പുറത്താക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. എന്നാൽ ഈ യാഥാർത്ഥ്യം തിരിച്ചറിയാത്ത പ്രസ്ഥാനം സിപിഎം മത്രമാണ്. സിപിഎമ്മിന്റെ ഡൽഹിയിലേയും ബംഗാളിലെയും ത്രിപുരയിലെയും നേതാക്കാൾ ജനാധിപത്യ മതേതര ഐക്യത്തിനായി അണിനിരക്കുമ്പോൾ അതിന് തുരങ്കം വയ്ക്കുന്നത് കേരളത്തിലെ സിപിഎം ഘടകമാണ്. സിപിഎമ്മും ബിജെപിയും പരസ്പര ധാരണയിലാണ് പ്രവർത്തിക്കുന്നത്. അതിന് ഒരുപാലമായി പ്രവർത്തിക്കുന്ന വൽസൻ തില്ലങ്കരിയെപോലുള്ള നേതാക്കൾക്കാണ് ഇടതുസർക്കാർ സംരക്ഷണം നൽകുന്നത്.

കണ്ണൂരിൽ കൊലപാതകത്തിന്റെ തുടക്കകാരൻ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഭീരുവായ കമ്മ്യൂണിസ്റ്റുകാരനാണ് പിണറായി വിജയൻ. അതിനാലാണ് ഇത്ര പൊലീസ് സുരക്ഷയിൽ നടക്കുന്നത്. തെരഞ്ഞടുപ്പ് അടുക്കുമ്പോൾ ന്യൂനപക്ഷം സ്നേഹം പറയുന്ന സിപിഎമ്മാണ് കണ്ണൂരിൽ മുസ്ലിം യുവാക്കളെ തെരഞ്ഞുപിടിച്ച് വെട്ടികൊലപ്പെടുത്തുന്നത്. അതിന്റെ ഇരകളാണ് അരിയിൽ ഷുക്കൂറും ഷുഹൈബ് എടയന്നൂരും തലശ്ശേരി ഫസലും. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിവരുത്തേണ്ടകാലം അതിക്രമിച്ചു.
മോദിക്കും പിണറായി വിജയനും സമാനതകൾ ഏറെയാണ്. മോദി ഫാസിസ്റ്റാണെങ്കിൽ പിണറായി സ്റ്റാലിനാണ്. രണ്ടുപേരും വാചോടാപം കൊണ്ടാണ് ജീവിക്കുന്നത്. നല്ലദിനങ്ങൾ വാഗ്ദാനം ചെയ്തു മോദിയും എല്ലാം ശരിയാവും എന്നും പിണറായി വിജയനും പറഞ്ഞാണ് അധികാരത്തിൽ വന്നത്. എന്നിട്ട് എന്തായി. വല്ലതും നടന്നോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രസക്തിയില്ല. പിണറായി വിജയൻ ഇന്ത്യയിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രിയായിരിക്കും. ഡൽഹിയിലെ എ.കെ.ജി സെന്റർ ഉടൻതന്നെ താഴ്ട്ട് പൂട്ടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.രാവിലെ ഇരിക്കൂർ, പേരാവൂർ, മടന്നൂർ, ധർമ്മടം, അഴിക്കോട് നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം നടത്തി.ബുധനാഴ്ച തലശ്ശേരി , കൂത്ത്പറമ്പ് മണ്ഡലങ്ങളിലും പര്യടനം നടത്തിയ ശേഷം ഉച്ചയോടെ ജനമഹായാത്ര വയനാട് ജില്ലയിൽ പ്രവേശിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എടയന്നൂരിൽ യൂത്ത്കോൺഗ്രസ് രക്തസാക്ഷി ഷുഹൈബിന്റെ കുടുംബാംഗങ്ങളെയും സന്ദർശിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, ഡോ.ശൂരനാട് രാജശേഖരൻ, സി.ആർ.ജയപ്രകാശ്, ജോസഫ് വാഴക്കൻ, എ.എ.ഷുക്കൂർ, കെ.സി.അബു, ലതികാ സുഭാഷ്, രാജ്‌മോഹൻ ഉണ്ണിത്താൻ, ഹക്കീം കുന്നേൽ, സതീശൻ പാച്ചേനി, ജോൺസൺ എബ്രഹാം, ഷാനിമോൾ ഉസ്മാൻ, കെ.സി.ജോസഫ് എംഎ‍ൽഎ, സണ്ണി ജോസഫ് എംഎ‍ൽഎ, സജീവ് ജോസഫ്, പി.എം.സുരേഷ് ബാബു,കെ.പി.അനിൽകുമാർ, മൺവിളരാധാകൃഷ്ണൻ, ആർ.വത്സലൻ തുടങ്ങിയവർ പങ്കെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP