Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബന്ധുനിയമന വിവാദം: കെ.ടി.ജലീലിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം; മന്ത്രി ഒഴിയും വരെ യുഡിഎഫും കോൺഗ്രസും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ബന്ധുനിയമന വിവാദം: കെ.ടി.ജലീലിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം; മന്ത്രി ഒഴിയും വരെ യുഡിഎഫും കോൺഗ്രസും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: ബന്ധുനിയമന ആരോപണം നേരിടുന്ന മന്ത്രി കെ.ടി. ജലീലിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മൗനം എന്തോ ഒളിക്കാൻ ഉള്ളതിന്റെ തെളിവാണെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഴിമതി വ്യക്തമായ സാഹചര്യത്തിൽ കെ.ടി ജലീൽ രാജിവെക്കുകയോ, അല്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയോ ചെയ്യണം.

ജലീൽ രാജിവെക്കുന്നത് വരെ കോൺഗ്രസും യു.ഡി.എഫും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കെ .ടി ജലീൽ നടത്തിയത് കൃത്യമായ സ്വജന പക്ഷപാതവും അധികാര ദുർവിനയാനവും സത്യപ്രതിഞ്ജാ ലംഘനവുമാണ്. എൽ.ഡി.എഫ് അധികാരത്തിലുള്ളപ്പോൾ, എല്ലാം ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും സർക്കാറിന്റെ പ്രാധാന സ്ഥാനങ്ങളിൽ നിയമിക്കുക പതിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP