Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണക്കടത്ത് കേസ്: അന്വേഷണം ഉന്നതരിലേക്ക് നീളാതിരിക്കാൻ ശ്രമം; സിബിഐ അന്വേഷണം മുൻകാല പ്രാബല്യത്തോടെ തടയാൻ സിപിഎം ശ്രമിക്കുന്നത് ഇതുകൊണ്ടെന്നും മുല്ലപ്പള്ളി

സ്വർണ്ണക്കടത്ത് കേസ്: അന്വേഷണം ഉന്നതരിലേക്ക് നീളാതിരിക്കാൻ ശ്രമം; സിബിഐ അന്വേഷണം മുൻകാല പ്രാബല്യത്തോടെ തടയാൻ സിപിഎം ശ്രമിക്കുന്നത് ഇതുകൊണ്ടെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൽ.ഡി.എഫ് എംഎ‍ൽഎയുടെ പേരുകൂടി പുറത്ത് വന്നതോടെ സ്വർണ്ണക്കടത്ത് കേസിൽ ആരുടെ ചങ്കിടിപ്പാണ് വർധിക്കുന്നതെന്ന് കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാനുള്ള നീക്കമാണ് സജീവമായി അണിയറയിൽ നടക്കുന്നത്. അതുകൊണ്ടാണ് സിബിഐ അന്വേഷണം മുൻകാല പ്രാബല്യത്തോടെ തടയാൻ സിപിഎം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലേക്കാണോ പോകുന്നതെന്ന് സംശയിക്കേണ്ടിരിക്കുന്നു. സ്വർണ്ണക്കടത്ത് കേസിലെ കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറിയെ കസ്റ്റഡിയിലെടുക്കാത്തതും ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് ഈ പദ്ധതിയുടെ ചെർമാൻകൂടിയായ മുഖ്യമന്ത്രിയെ അന്വേഷണ പരിധിയിൽ കൊണ്ടുവരാത്തതും അതിന് ഉദാഹരണമാണ്.

സ്വർണ്ണക്കടത്ത് കേസിൽ ഇതുവരെ നടന്ന അന്വേഷണത്തിൽ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള എല്ലാ തെളിവുകളും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നെങ്കിലും അവർ അതിന് തയ്യാറായില്ല. മാത്രമല്ല അദ്ദേഹത്തിന് മുൻകൂർ ജാമ്യം തേടാനുള്ള അവസരവും നൽകി. വിദേശനാണയ വിനിമയ ക്രമക്കേട് കൃത്യമായി കണ്ടെത്തിയ ലൈഫ് മിഷൻ കേസിലും നിയമപോരാട്ടത്തിന് കളമൊരുക്കി പദ്ധതി ചെയർമാനായ മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് കേന്ദ്ര ഏജൻസികൾ ചെയ്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസിൽ ഒറ്റപ്പെട്ട ചില അറസ്റ്റുകൾ ഒഴിച്ചാൽ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നില്ല. കൊടുവള്ളി എംഎൽഎക്കെതിരായ മൊഴി ഉണ്ടായിട്ടും അതേകുറിച്ച് അന്വേഷിക്കാനോ അദ്ദേഹത്തെ ചോദ്യം ചെയ്യാനോ കസ്റ്റംസ് തയ്യാറാകാത്തതും ബിജെപിയും സിപിഎമ്മും ദേശീയതലത്തിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്.ഭരണതലത്തിൽ സംഭവിക്കുന്ന ജീർണ്ണത അന്വേഷണ ഏജൻസികളേയും ബാധിച്ചിട്ടുണ്ട്.അതുകൊണ്ടാണ് നടപടിക്രമങ്ങളിൽ നിന്ന് അന്വേഷണ ഏജൻസികൾ പിന്നോട്ട് പോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP