Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമാനത്താവള കൈമാറ്റം: കണ്ണിൽപ്പൊടിയിടാനുള്ള നീക്കത്തിനേറ്റ തിരിച്ചടി; അദാനിക്ക് വിട്ടുനൽകാനുള്ള തിരക്കഥ സിപിഎമ്മും ബിജെപിയും ചേർന്ന് നേരത്തെ തയ്യാറാക്കിയതെന്നും മുല്ലപ്പള്ളി

വിമാനത്താവള കൈമാറ്റം: കണ്ണിൽപ്പൊടിയിടാനുള്ള നീക്കത്തിനേറ്റ തിരിച്ചടി; അദാനിക്ക് വിട്ടുനൽകാനുള്ള തിരക്കഥ സിപിഎമ്മും ബിജെപിയും ചേർന്ന് നേരത്തെ തയ്യാറാക്കിയതെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് തീറെഴുതിയശേഷം നൽകിയ ഹർജി തള്ളിയ ഹൈക്കോടതി നടപടിയിൽ അത്ഭുതപ്പെടാനില്ലെന്നും ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനേറ്റ തിരിച്ചടിയാണിതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

വിമാനത്താവളം അദാനിക്ക് വിട്ടുനൽകാനുള്ള തിരക്കഥ സിപിഎമ്മും ബിജെപിയും ചേർന്ന് നേരത്തെ തയ്യാറാക്കിയതാണ്. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനും വൻകിട കുത്തകമുതലാളിയുമായ അദാനിക്ക് ലാഭകരമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം സ്വർണ്ണത്തളികയിൽ വച്ചുനൽകാൻ കേരള സർക്കാർ തുടക്കം മുതൽ ഒളിച്ചുകളി നടത്തി.സുതാര്യമാല്ലാത്ത നടപടികളിലൂടെ അദാനിക്ക് വിമാനത്താവളം ഏറ്റെടുക്കാൻ അവസരമൊരുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

സ്വകാര്യവത്ക്കരിക്കാൻ നീക്കമുണ്ടായപ്പോൾ അതിനെ ശക്തിയുക്തം എതിർക്കുന്നതിന് പകരം ലേലത്തിൽ പങ്കെടുക്കുക എന്ന ഇരട്ടത്താപ്പ് നയമാണ് കേരള സർക്കാർ സ്വീകരിച്ചത്.കെ.എസ്‌ഐ.ഡി.സിയാണ് കേരളത്തിന് വേണ്ടി ലേലത്തിൽ പങ്കെടുത്തത്. ടെൻഡർ നടപടികൾക്ക് അദാനിയുടെ മരുമകളുടെ സ്ഥാപനമായ സിറിൽ അമർചന്ദ് മംഗൾദാസ് എന്ന കമ്പനിയെയാണ് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.കേരള സർക്കാരിനെക്കാൾ കുറഞ്ഞ ടെൻഡർ തുക അദാനിക്ക് നൽകാൻ ഈ നടപടി സഹായകരമായി.ഗൗതം അദാനിയുടെ മകൻ കരണിന്റെ ഭാര്യ പരീധി അദാനി ഈ കമ്പനിയിൽ പാർട്ടണറാണ്. ഇതെല്ലാം മറച്ചു വയ്ച്ചാണ് കേരള സർക്കാർ നിയമസഭയിൽ പ്രമേയം പാസ്സാക്കിയതും സർവകക്ഷി യോഗം വിളിക്കുകയും ഉൾപ്പെടെയുള്ള നാടകം കളിച്ചത്.ഇതിലൂടെ മുഖ്യമന്ത്രി കേരള ജനതയെ വഞ്ചിക്കുകയായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP